തിരുവനന്തപുരത്ത് വൃദ്ധമാതാവിനെ ക്രൂരമായി മര്‍ദ്ദിച്ച് മകന്‍; വീഡിയോ പുറത്ത്

വൃദ്ധമാതാവിനെ ക്രൂരമായി മര്ദ്ദിക്കുന്ന മകന്റെ വീഡിയോ പുറത്ത്.
 | 
തിരുവനന്തപുരത്ത് വൃദ്ധമാതാവിനെ ക്രൂരമായി മര്‍ദ്ദിച്ച് മകന്‍; വീഡിയോ പുറത്ത്

തിരുവനന്തപുരം: വൃദ്ധമാതാവിനെ ക്രൂരമായി മര്‍ദ്ദിക്കുന്ന മകന്റെ വീഡിയോ പുറത്ത്. വര്‍ക്കല, ഇടവയിലാണ് സംഭവം. റസാഖ് എന്നയാളാണ് അമ്മയെ ക്രൂരമായി മര്‍ദ്ദിച്ചത്. ഇയാളുടെ സഹോദരി പകര്‍ത്തിയ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

അമ്മയെ തൊഴിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്യുന്നത് വീഡിയോയില്‍ വ്യക്തമാണ്. ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ ബന്ധുക്കള്‍ വഴിയാണ് പുറത്തെത്തിയത്. ഇതേത്തുടര്‍ന്ന് പോലീസ് ഇവരുടെ വീട്ടില്‍ എത്തി അന്വേഷിച്ചെങ്കിലും പരാതിയില്ലെന്നാണ് അമ്മ അറിയിച്ചത്. റസാഖിനെ കണ്ടെത്താനായിട്ടില്ല. ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

ഇയാള്‍ കൊല്ലം, അഞ്ചലില്‍ ഒരു സ്ത്രീക്കൊപ്പം താമസിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ബസ് ജീവനക്കാരനാണ് റസാഖ്. സംഭവത്തില്‍ കേസെടുക്കുമെന്നാണ് തിരുവനന്തപുരം റൂറല്‍ എസ്പി വ്യക്തമാക്കിയത്.