കട്ടപ്പനയില്‍ വൃദ്ധയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

കട്ടപ്പനയില് വൃദ്ധയെ വീട്ടിനുള്ളില് മരിച്ച നിലയില് കണ്ടെത്തി.
 | 
കട്ടപ്പനയില്‍ വൃദ്ധയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

കട്ടപ്പന: കട്ടപ്പനയില്‍ വൃദ്ധയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വ്യാപാരിയായ ജോര്‍ജിന്റെ ഭാര്യ ചിന്നമ്മയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുനില വീട്ടില്‍ ജോര്‍ജും ഭാര്യയും മാത്രമായിരുന്നു താമസിച്ചിരുന്നത്. ജോര്‍ജ് മുകള്‍ നിലയിലും ചിന്നമ്മ താഴത്തെ നിലയിലുമായിരുന്നു കിടന്നിരുന്നത്.

ചിന്നമ്മയുടെ ആഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. മാല, വള, മോതിരം എന്നിവയാണ് കാണാതായത്. മോഷണത്തിനിടെ ഇവരെ കൊലപ്പെടുത്തിയതാകാമെന്ന് പോലീസ് സംശയിക്കുന്നു. അതേസമയം മൃതദേഹത്തില്‍ മുറിവുകളോ പാടുകളോ ഇല്ലെന്ന് പോലീസ് അറിയിച്ചു.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.