ടി.സി മാത്യുവിനെതിരെ ക്രിക്കറ്റ് ഓംബുഡ്സ്മാന്‍; ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മാണത്തില്‍ ക്രമക്കേട്

കേരള ക്രിക്കറ്റ് അസോസിയേന് മുന് പ്രസിഡന്റും ബിസിസിഐ വൈസ് പ്രസിഡന്റുമായിരുന്ന ടി.സി. മാത്യു ക്രമക്കേട് നടത്തിയതായി ഓംബുഡ്സ്മാന്. തൊടുപുഴ, കാസര്കോട് ക്രിക്കറ്റ് സ്റ്റേഡിയങ്ങളുടെ നിര്മാണത്തില് ക്രമക്കേട് നടത്തിയതായാണ് വെളിപ്പെടുത്തല്. ടി.സി.മാത്യു പദിവിയിലുണ്ടായിരുന്ന സമയത്ത് 2.16 കോടി രൂപയുടെ ക്രമക്കേട് നടന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.
 | 

ടി.സി മാത്യുവിനെതിരെ ക്രിക്കറ്റ് ഓംബുഡ്സ്മാന്‍; ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മാണത്തില്‍ ക്രമക്കേട്

കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേന്‍ മുന്‍ പ്രസിഡന്റും ബിസിസിഐ വൈസ് പ്രസിഡന്റുമായിരുന്ന ടി.സി. മാത്യു ക്രമക്കേട് നടത്തിയതായി ഓംബുഡ്‌സ്മാന്‍. തൊടുപുഴ, കാസര്‍കോട് ക്രിക്കറ്റ് സ്‌റ്റേഡിയങ്ങളുടെ നിര്‍മാണത്തില്‍ ക്രമക്കേട് നടത്തിയതായാണ് വെളിപ്പെടുത്തല്‍. ടി.സി.മാത്യു പദിവിയിലുണ്ടായിരുന്ന സമയത്ത് 2.16 കോടി രൂപയുടെ ക്രമക്കേട് നടന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.

കാസര്‍കോട് സ്റ്റേഡിയത്തിനായി ഇരുപത് ലക്ഷം രൂപ മുടക്കിയത് പുറമ്പോക്ക് ഭൂമിയിലാണെന്നും കെസിഎക്കു വേണ്ടി സോഫ്റ്റ്വെയര്‍ വാങ്ങിയതില്‍ 60 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നുവെന്നും റിപ്പോര്‍ട്ട് ആരോപിക്കുന്നു. തൊടുപുഴയിലെ സ്റ്റേഡിയം നിര്‍മാണത്തില്‍ 44 ലക്ഷം രൂപയുടെ പാറ അനധികൃതമായി പൊട്ടിച്ചു. ഇതിലൂടെ ലഭിച്ച പണം സ്വകാര്യ വ്യക്തികള്‍ക്കായി ചെലവഴിച്ചു.

മറൈന്‍ ഡ്രൈവില്‍ ഫ്ളാറ്റ് വാടകയ്ക്ക് എടുത്തതിന് 20 ലക്ഷം രൂപ അനധികൃതമായി ചെലവഴിച്ചു തുടങ്ങിയ ആരോപണങ്ങളും ക്രിക്കറ്റ് ഓംബുഡ്‌സ്മാന്‍ നിരത്തുന്നുണ്ട്. 2.16 കോടി രൂപ രണ്ടു മാസത്തിനുള്ളില്‍ തിരിച്ചടക്കണമെന്നാണ് മാത്യുവിനോട് ആവശ്യപ്പെട്ടിട്ടുള്ളത്.