ദുബായില്‍ ഇടിച്ചിറക്കിയ വിമാനത്തില്‍ നിന്ന് ബാഗുകള്‍ എടുക്കാന്‍ മലയാളികളുടെ പരാക്രമം; വിമാനത്തിനുള്ളിലെ വീഡിയോ കാണാം

ഇന്നലെ ദുബായ് വിമാനത്താവളത്തില് ഇടിച്ചിറക്കിയ വിമാനത്തില് തീപടരുന്നതിനു മുമ്പ് രക്ഷാ ദൗത്യം നടക്കുന്നതിനിടെ മലയാളി യാത്രക്കാര് തങ്ങളുടെ ബാഗുകള് എടുക്കാന് ശ്രമിച്ചത് സമയം നഷ്ടപ്പെടുത്തിയതായി ആരോപണം. വിമാനത്തിനുള്ളിലെ വീഡിയോ പുറത്തു വന്നതിനു പിന്നാലെയാണ് മലയാളികള്ക്കെതിരേ രൂക്ഷമായ ആരോപണം ഉയര്ന്നിരിക്കുന്നത്. അടിയന്തര സാഹചര്യം മനസിലാക്കാതെ യാത്രക്കാര് തങ്ങളുടെ വസ്തുക്കള് എടുക്കാന് നടത്തിയ തത്രപ്പാടാണ് വിമര്ശനത്തിനു വിധേയമായത്. രക്ഷാപ്രവര്ത്തനത്തിനിടെ യാത്രക്കാരിലാരോ പകര്ത്തിയ വീഡിയില് ലാപ്ടോപ്പ് എടുക്കുന്നതിനേക്കുറിച്ച് ആരോ വിളിച്ചു പറയുന്നതും കേള്ക്കാം.
 | 

ദുബായില്‍ ഇടിച്ചിറക്കിയ വിമാനത്തില്‍ നിന്ന് ബാഗുകള്‍ എടുക്കാന്‍ മലയാളികളുടെ പരാക്രമം; വിമാനത്തിനുള്ളിലെ വീഡിയോ കാണാം

ദുബായ്: ഇന്നലെ ദുബായ് വിമാനത്താവളത്തില്‍ ഇടിച്ചിറക്കിയ വിമാനത്തില്‍ തീപടരുന്നതിനു മുമ്പ് രക്ഷാ ദൗത്യം നടക്കുന്നതിനിടെ മലയാളി യാത്രക്കാര്‍ തങ്ങളുടെ ബാഗുകള്‍ എടുക്കാന്‍ ശ്രമിച്ചത് സമയം നഷ്ടപ്പെടുത്തിയതായി ആരോപണം. വിമാനത്തിനുള്ളിലെ വീഡിയോ പുറത്തു വന്നതിനു പിന്നാലെയാണ് മലയാളികള്‍ക്കെതിരേ രൂക്ഷമായ ആരോപണം ഉയര്‍ന്നിരിക്കുന്നത്. അടിയന്തര സാഹചര്യം മനസിലാക്കാതെ യാത്രക്കാര്‍ തങ്ങളുടെ വസ്തുക്കള്‍ എടുക്കാന്‍ നടത്തിയ തത്രപ്പാടാണ് വിമര്‍ശനത്തിനു വിധേയമായത്. രക്ഷാപ്രവര്‍ത്തനത്തിനിടെ യാത്രക്കാരിലാരോ പകര്‍ത്തിയ വീഡിയില്‍ ലാപ്‌ടോപ്പ് എടുക്കുന്നതിനേക്കുറിച്ച് ആരോ വിളിച്ചു പറയുന്നതും കേള്‍ക്കാം.

വിമാന ജീവനക്കാര്‍ യാത്രക്കാരോട് എമര്‍ജന്‍സി വാതിലിലൂടെ രക്ഷപ്പെടാന്‍ ആവശ്യപ്പെടുന്നതിനിടെ യാത്രക്കാര്‍ ബാഗുകള്‍ക്കു വേണ്ടി പരക്കം പാഞ്ഞത് സോഷ്യല്‍മീഡിയയിലും കടുത്ത വിമര്‍ശനമാണ് ഏറ്റുവാങ്ങിയത്. അപകടത്തില്‍പ്പെട്ട വിമാനം യാത്രക്കാരെ എല്ലാവരേയും പുറത്തിറക്കിയതിനു ശേഷമാണ് കത്തിയമര്‍ന്നത്. സംഭവത്തില്‍ രക്ഷാദൗത്യത്തിനെത്തിയ അഗ്നിശമനസേനാംഗം കൊല്ലപ്പെട്ടു.

മുന്നൂറോളം യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇവരില്‍ അറുപതോളം പേര്‍ മലയാളികളായിരുന്നു. ബാഗുകള്‍ ഉപേക്ഷിക്കാനും രക്ഷപ്പെടാനും വിമാന ജീവനക്കാര്‍ ആവശ്യപ്പെട്ടിട്ടും സ്വന്തം വസ്തുക്കള്‍ ഉപേക്ഷിക്കാന്‍ മലയാളികള്‍ തയ്യാറായില്ലെന്നതാണ് വാസ്തവം. ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ദുബായ് വിമാനത്താവളം അപകടത്തേത്തുടര്‍ന്ന് അടച്ചിട്ടു.

അപകടത്തേക്കുറിച്ചുള്ള അന്വേഷണം നടന്നു വരികയാണ്. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ വിദഗ്ദ്ധര്‍ പരിശോധിക്കും. പൈലറ്റുമാരും, എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരും, ദൃക്‌സാക്ഷികളുമായും സംസാരിച്ച ശേഷമായിരിക്കും അപകടത്തിന്റെ കാരണം മാനുഷികമോ സാങ്കേതികമോ ആയ പിഴവുകളാണോ അതോ കാലാവസ്ഥ മൂലം സംഭവിച്ചതാണോ എന്ന കാര്യത്തില്‍ അന്തിമ നിഗമനത്തിലെത്തുക. അപകട സമയത്ത് ദുബായില്‍ 49 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു ചൂട്. കാറ്റിന്റെ ദിശയിലും കാര്യമായ വ്യതിയാനങ്ങള്‍ ഉണ്ടായിരുന്നെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

വീഡിയോ കാണാം