ഓണം ബമ്പര്‍ അടിച്ചത് ചിന്നസ്വാമിക്ക്; സമ്മാനത്തുക 12 കോടി, രണ്ടാം സമ്മാനം ഈ ടിക്കറ്റുകള്‍ക്ക്

ഇന്ന് നറുക്കെടുത്ത തിരുവോണം ബമ്പര് ഒന്നാം സമ്മാനം ലഭിച്ചത് ചിന്നസ്വാമി എന്ന വ്യക്തിക്ക്.
 | 
ഓണം ബമ്പര്‍ അടിച്ചത് ചിന്നസ്വാമിക്ക്; സമ്മാനത്തുക 12 കോടി, രണ്ടാം സമ്മാനം ഈ ടിക്കറ്റുകള്‍ക്ക്

ഇന്ന് നറുക്കെടുത്ത തിരുവോണം ബമ്പര്‍ ഒന്നാം സമ്മാനം ലഭിച്ചത് ചിന്നസ്വാമി എന്ന വ്യക്തിക്ക്. ടിക്കറ്റ് വിറ്റ ഏജന്റ് അജേഷ് കുമാര്‍ ആണ് ഇക്കാര്യം അറിയിച്ചത്. TB 173964 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ചിന്നസ്വാമി തന്റെ കയ്യില്‍ നിന്ന് സ്ഥിരമായി ടിക്കറ്റ് എടുക്കുന്ന ആളാണെന്നും അജീഷ് കുമാര്‍ പറഞ്ഞു. കണ്ണൂര്‍ സ്വദേശിയായ അജേഷ് കുമാര്‍ എറണാകുളത്താണ് താമസിക്കുന്നത്.

രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം ആറ് പേര്‍ക്ക് ലഭിക്കും. TA 738408, TB 474761, TC 570941, TD 764733, TE 360719, TG 787783 എന്നീ ടിക്കറ്റുകള്‍ക്കാണ് രണ്ടാം സമ്മാനം ലഭിച്ചത്. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 12 പേര്‍ക്ക് നല്‍കും. നാലാം സമ്മാനമായി 5 ലക്ഷം രൂപ വീതം 12 പേര്‍ക്കാണ് നല്‍കുക. ഒരു ലക്ഷം മുതല്‍ 5000, 3000, 2000, 1000 രൂപ വരെയുള്ള മറ്റു സമ്മാനങ്ങളും ഉണ്ട്. കഴിഞ്ഞ വര്‍ഷവും 12 കോടി രൂപയായിരുന്നു സമ്മാനത്തുക. ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണ് ഇത്.

ഇത്തവണ TA, TB, TC, TD, TE, TG എന്നിങ്ങനെ 6 സീരീസുകളിലായാണ് ടിക്കറ്റുകള്‍ പുറത്തിറക്കിയത്. 44.10 ലക്ഷം ടിക്കറ്റുകള്‍ അച്ചടിച്ചുവെന്നും അതില്‍ എല്ലാ ടിക്കറ്റുകളും വിറ്റു പോയെന്നും ലോട്ടറി വകുപ്പ് അറിയിച്ചു. ഓഗസ്റ്റ് 4 മുതലാണ് ടിക്കറ്റ് വില്‍പ്പന ആരംഭിച്ചത്.