കാസര്‍ഗോഡ് ജില്ലയിലെ ഓണപ്പരീക്ഷയില്‍ മാറ്റം

കാസര്ഗോഡ് ജില്ലയിലെ ഒരു പരീക്ഷയില് വന്നിരിക്കുന്ന മാറ്റം മറ്റു ജില്ലകളിലെ ബാധിക്കില്ലെന്ന് അധികൃതര് അറിയിച്ചു.
 | 
കാസര്‍ഗോഡ് ജില്ലയിലെ ഓണപ്പരീക്ഷയില്‍ മാറ്റം

കാസര്‍ഗോഡ്: കാസര്‍ഗോഡ് ജില്ലയിലെ ഓണപ്പരീക്ഷയില്‍ മാറ്റം. സെപ്റ്റംബര്‍ രണ്ടിന് നടത്താനിരുന്ന പരീക്ഷയാണ് മാറ്റിവെച്ചിരിക്കുന്നത്. കാസര്‍ഗോഡ് ജില്ലയില്‍ സെപ്റ്റംബര്‍ രണ്ട് പ്രാദേശിക അവധി ദിവസമായതിനാലാണ് പരീക്ഷകള്‍ മാറ്റിവെച്ചിരിക്കുന്നത്. മറ്റു ദിവസങ്ങളിലെ പരീക്ഷകള്‍ക്ക് മാറ്റമുണ്ടാവില്ല. മാറ്റിവെച്ചിരിക്കുന്ന പരീക്ഷ സെപ്റ്റംബര്‍ ആറിനായിരിക്കും നടത്തുക.

അതേസമയം കാസര്‍ഗോഡ് ജില്ലയിലെ ഒരു പരീക്ഷയില്‍ വന്നിരിക്കുന്ന മാറ്റം മറ്റു ജില്ലകളിലെ ബാധിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. മറ്റു ജില്ലകളില്‍ ഇതേ ദിവസം നിശ്ചയിച്ചിരിക്കുന്ന പരീക്ഷകള്‍ യഥാക്രമം നടക്കും.