ഓണപ്പരീക്ഷ ഓണത്തിന് ശേഷം

സംസ്ഥാനത്ത് ഓണപ്പരീക്ഷ ഓണം കഴിഞ്ഞ് തന്നെ. സെപ്റ്റംബർ ഏഴ് മുതൽ 15 വരെ പരീക്ഷ നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി പി. കെ. അബ്ദുറബ് വ്യക്തമാക്കി. വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റേതാണ് തീരുമാനം.
 | 
ഓണപ്പരീക്ഷ ഓണത്തിന് ശേഷം

 

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണപ്പരീക്ഷ ഓണം കഴിഞ്ഞ് തന്നെ. സെപ്റ്റംബർ ഏഴ് മുതൽ 15 വരെ പരീക്ഷ നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി പി. കെ. അബ്ദുറബ് വ്യക്തമാക്കി. വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റേതാണ് തീരുമാനം.

പാഠപുസ്തക അച്ചടി 18ന് പൂർത്തിയാക്കാമെന്ന് കെബിപിഎസ് ഉറപ്പ് നൽകി. 20നുള്ളിൽ തന്നെ പുസ്തകം വിതരണം നടത്തുമെന്നും കാലതാമസത്തെക്കുറിച്ച് അന്വേഷിക്കുന്നത് അതിന് ശേഷമെന്നും മന്ത്രി പറഞ്ഞു. നേരത്തെ സെപ്റ്റംബർ ഒൻപത് മുതൽ 16 വരെയാണ് പരീക്ഷ നടത്താൻ തീരുമാനിച്ചിരുന്നത്.