പോലീസ് ഓടിച്ച സംഘം പുഴയില്‍ ചാടി; യുവാവിനെ കാണാനില്ല

മണല്ക്കടത്താരോപിച്ച് പോലീസ് ഓടിച്ച രണ്ടംഗ സംഘം പാലത്തില് നിന്ന് പുഴയിലേക്ക് ചാടി. ഇതിലൊരാളെ കാണാതായി. ഒഴുക്കില്പ്പെട്ടതാകാമെന്നാണ് സംശയം. ഫയര്ഫോഴ്സും നാട്ടുകാരും ചേര്ന്ന് രക്ഷാപ്രവര്ത്തനം ആരംഭിച്ചിട്ടുണ്ട്. ചമ്രവട്ടം പാലത്തിലായിരുന്ന ഇരുവരും പോലീസിനെ കണ്ടയുടന് പുഴയിലേക്ക് എടുത്തു ചാടുകയായിരുന്നുവെന്ന് ദൃസാക്ഷികള് പറയുന്നു. കഴിഞ്ഞ ദിവസങ്ങളില് പെയ്ത മഴ കാരണം പുഴയില് ശക്തമായ ഒഴുക്കുണ്ടായിരുന്നു.
 | 

പോലീസ് ഓടിച്ച സംഘം പുഴയില്‍ ചാടി; യുവാവിനെ കാണാനില്ല

മലപ്പുറം: മണല്‍ക്കടത്താരോപിച്ച് പോലീസ് ഓടിച്ച രണ്ടംഗ സംഘം പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടി. ഇതിലൊരാളെ കാണാതായി. ഒഴുക്കില്‍പ്പെട്ടതാകാമെന്നാണ് സംശയം. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ചമ്രവട്ടം പാലത്തിലായിരുന്ന ഇരുവരും പോലീസിനെ കണ്ടയുടന്‍ പുഴയിലേക്ക് എടുത്തു ചാടുകയായിരുന്നുവെന്ന് ദൃസാക്ഷികള്‍ പറയുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴ കാരണം പുഴയില്‍ ശക്തമായ ഒഴുക്കുണ്ടായിരുന്നു.

ഇവര്‍ നേരത്തെ മണല്‍ കടത്തുന്ന സംഘത്തിലെ ആളുകളാണെന്ന് പോലീസിന് സംശയമുള്ളവരാണ്. പുളിയ്ക്കല്‍ മന്‍സൂറിനെയാണ് കാണാതായിരിക്കുന്നത്. മന്‍സൂറിന്റെ കൂടെയുണ്ടായിരുന്ന യുവാവ് നീന്തി രക്ഷപ്പെട്ടു.