അഭിമന്യു വധം; അക്രമിസംഘത്തിലുണ്ടായിരുന്നയാള്‍ പിടിയില്‍

അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഘത്തില് ഉണ്ടായിരുന്നയാള് പിടിയിലെന്ന് സൂചന. ആലുവ സ്വദേശിയും ക്യാംപസ് ഫ്രണ്ട് ജില്ലാക്കമ്മിറ്റി അംഗവുമായ ആളാണ് പിടിയിലായത്. ഇയാള് കൊലപാതകത്തില് പങ്കെടുത്ത 15 പേരില് ഒരാളാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തും.
 | 

അഭിമന്യു വധം; അക്രമിസംഘത്തിലുണ്ടായിരുന്നയാള്‍ പിടിയില്‍

കൊച്ചി: അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഘത്തില്‍ ഉണ്ടായിരുന്നയാള്‍ പിടിയിലെന്ന് സൂചന. ആലുവ സ്വദേശിയും ക്യാംപസ് ഫ്രണ്ട് ജില്ലാക്കമ്മിറ്റി അംഗവുമായ ആളാണ് പിടിയിലായത്. ഇയാള്‍ കൊലപാതകത്തില്‍ പങ്കെടുത്ത 15 പേരില്‍ ഒരാളാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തും.

ഇതുവരെ 9 പേരെ മാത്രമാണ് കേസില്‍ അറസ്റ്റ് ചെയ്യാന്‍ സാധിച്ചത്. മുഖ്യപ്രതി മുഹമ്മദിനെ കണ്ടെത്താന്‍ ഇതേ വരെ കഴിഞ്ഞിട്ടില്ല. ആദ്യം അറസ്റ്റിലായ മൂന്നു പ്രതികളെ കോളേജിലെ വിദ്യാര്‍ത്ഥികള്‍ തന്നെ പിടികൂടി പോലീസിലേല്‍പ്പിച്ചതാണ്.

സംഭവം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും അന്വേഷണത്തില്‍ കാര്യമായി മുന്നോട്ടു പോകാന്‍ പോലീസിന് സാധിച്ചിട്ടില്ല. അതിനിടെ അന്വേഷണം കേന്ദ്ര ഏജന്‍സികളെ ഏല്‍പ്പിക്കണമെന്ന് കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും ആവശ്യപ്പെട്ടു.