പായിപ്പാട് പ്രതിഷേധത്തിന് പ്രേരിപ്പിച്ച ഒരാള്‍ കൂടി അറസ്റ്റില്‍

പായിപ്പാട് ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധത്തിന് പിന്നില് പ്രവര്ത്തിച്ച ഒരാള് കൂടി അറസ്റ്റില്.
 | 
പായിപ്പാട് പ്രതിഷേധത്തിന് പ്രേരിപ്പിച്ച ഒരാള്‍ കൂടി അറസ്റ്റില്‍

കോട്ടയം: പായിപ്പാട് ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഒരാള്‍ കൂടി അറസ്റ്റില്‍. ബംഗാള്‍ സ്വദേശി അന്‍വര്‍ അലിയാണ അറസ്റ്റിലായത്. മൊബൈലിലൂടെയാണ് ഇയാള്‍ പ്രതിഷേധത്തിന് ആഹ്വാനം നല്‍കിയത്. ബംഗാള്‍ സ്വദേശിയായ മുഹമ്മദ് റിഞ്ജു എന്നയാളെ ഇന്നലെ സമാന കുറ്റത്തിന് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ രണ്ട് പേരാണ് ഇതുവരെ അറസ്റ്റിലായിരിക്കുന്നത്.

കൂടുതല്‍ ആളുകളെ പോലീസ് ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. സംഭവത്തില്‍ കണ്ടാല്‍ അറിയാവുന്ന രണ്ടായിരത്തോളം പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളില്‍ എത്തി പോലീസ് തെളിവെടുത്തിരുന്നു. സംഭവത്തില്‍ ഗൂഢാലോചന നടത്തിയതിന് കൂടുതലാളുകള്‍ അറസ്റ്റിലാകാന്‍ സാധ്യതയുണ്ടെന്നാണ് പോലീസ് നല്‍കുന്ന സൂചന.

തൊഴിലാളികളുടെ പ്രശ്നങ്ങള്‍ ചോദിച്ചറിയാന്‍ ഐജി ശ്രീജിത്ത് പായിപ്പാടെത്തി. ലോക്ക്ഡൗണ്‍ തീരുന്നതുവരെ ആരും യാത്രചെയ്യരുതെന്നും ഭക്ഷണം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ഐജി പറഞ്ഞു. ഞായറാഴ്ചയാണ് ലോക്ക് ഡൗണ്‍ മറികടന്ന് ആയിരക്കണക്കിന് തൊഴിലാളികള്‍ പായിപ്പാട് റോഡ് ഉപരോധിച്ചത്. നാട്ടിലേക്ക് പോകാന്‍ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഉപരോധം.