ഒരു കോവിഡ് മരണം കൂടി; കോലഞ്ചേരിയില്‍ മരിച്ചയാള്‍ക്ക് രോഗം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി.
 | 
ഒരു കോവിഡ് മരണം കൂടി; കോലഞ്ചേരിയില്‍ മരിച്ചയാള്‍ക്ക് രോഗം സ്ഥിരീകരിച്ചു

കൊച്ചി: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ മരിച്ച പുല്ലുവഴി പൊന്നാമ്പിള്ളി സ്വദേശി ബാലകൃഷ്ണന്‍ നായര്‍ക്ക് (79) മരണശേഷം കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെയാണ് ഇദ്ദേഹം മരിച്ചത്. ഇതിന് ശേഷം നടത്തിയ സ്രവ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ശ്വാസതടസത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ ഇദ്ദേഹം ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്.

ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 29 ആയി. എറണാകുളം ജില്ലയിലെ മൂന്നാമത് കോവിഡ് മരണമാണ് ഇത്. ആരോഗ്യവകുപ്പ് ബാലകൃഷ്ണന്റെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുകയാണ്. ഇദ്ദേഹം ആദ്യം ചികിത്സ തേടിയ വളയന്‍ചിറങ്ങരയിലെ സ്വകാര്യ ക്ലിനിക്ക് അടച്ചു. ഇദ്ദേഹത്തിന് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമായിട്ടില്ല.

ബാലകൃഷ്ണന്റെ മകന്‍ ആലുവ കെഎസ്ഇബി ഓഫീസിലെ ജീവനക്കാരനാണ്. ബാലകൃഷ്ണനുമായി സമ്പര്‍ക്കത്തില്‍ എത്തിയവരുടെ സ്രവം പരിശോധനയ്ക്കായി ശേഖരിച്ചു.