സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; ആകെ മരണ സംഖ്യ 11

സംസ്ഥാനത്ത് ഒരാള് കൂടി കോവിഡ് ബാധിച്ച് മരിച്ചു
 | 
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; ആകെ മരണ സംഖ്യ 11

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. തിരുവനന്തപുരം നാലാഞ്ചിറ സ്വദേശിയായ ഫാ.കെ.ജി വര്‍ഗ്ഗീസ് ആണ് മരിച്ചത്. 77 വയസുകാരനായ ഇദ്ദേഹം ഗുരുതരമായ ശ്വാസകോശ രോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. മുഖ്യമന്ത്രിയാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇദ്ദേഹത്തിന്റെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.

ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 11 ആയി. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് ഫാ.വര്‍ഗ്ഗീസ് മരിച്ചത്. ഉച്ചയ്ക്ക് ലഭിച്ച പരിശോധനാഫലത്തിലാണ് ഇദ്ദേഹം കോവിഡ് പൊസിറ്റീവാണെന്ന് വ്യക്തമായത്. തിരുവനന്തപുരത്ത് മറ്റൊരു ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ ശസത്രക്രിയക്കായാണ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.

ഇദ്ദേഹത്തിന് കോവിഡ് പകര്‍ന്നത് എവിടെ നിന്നാണെന്നത് വ്യക്തമായിട്ടില്ല. ശ്വാസകോശ രോഗത്തിന് പുറമേ മറ്റ് ഗുരുതര രോഗങ്ങളും വൈദികന് ഉണ്ടായിരുന്നുവെന്നാണ് വിവരം.