കൊറോണ ബാധിച്ച് സൗദിയില്‍ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു

കോവിഡ് 19 ബാധിച്ച് സൗദിയില് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു.
 | 
കൊറോണ ബാധിച്ച് സൗദിയില്‍ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു

റിയാദ്: കോവിഡ് 19 ബാധിച്ച് സൗദിയില്‍ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു. തിരൂരങ്ങാടി, ചെമ്മാട് സ്വദേശി സഫ്‌വാന്‍ (37) ആണ് മരിച്ചത്. റിയാദില്‍ ടാക്‌സി ഡ്രൈവറായിരുന്ന സഫ്‌വാന് 10 ദിവസം മുന്‍പാണ് പനിയുണ്ടായത്. ഇദ്ദേഹത്തിന് ഹൃദയ സംബന്ധമായ അസുഖങ്ങളും ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. അഞ്ചുദിവസമായി റിയാദിലെ സൗദി ജര്‍മന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ആശുപത്രിയിലാണെന്ന വിവരമാണ് ബന്ധുക്കള്‍ക്ക് ആദ്യം ലഭിച്ചത്. മരിച്ചതിന് ശേഷമാണ് കൊറോണ സ്ഥിരീകരിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ അറിയുന്നത്. ഭാര്യ ഖമറുന്നീസയും സഫ്‌വാന് ഒപ്പമുണ്ടായിരുന്നു. മാര്‍ച്ച് 8ന് വിസിറ്റിംഗ് വിസയില്‍ എത്തിയ ഇവരും ഇപ്പോള്‍ നിരീക്ഷണത്തിലാണ്.

കണ്ണൂര്‍ സ്വദേശിയായ ഷബ്‌നാസ് കഴിഞ്ഞ ദിവസം സൗദിയില്‍ കൊറോണ ബാധിച്ച് മരിച്ചിരുന്നു. ഷബ്‌നാസിന്റെ മൃതദേഹം സൗദിയില്‍ തന്നെ സംസ്‌കരിക്കും. ഇന്നലെ രാത്രി വരെ 29 പേര്‍ സൗദിയില്‍ കൊറോണ ബാധിച്ച് മരിച്ചിട്ടുണ്ട്.