മംഗളത്തില്‍ വീണ്ടും രാജി; സെക്‌സ് ടേപ്പ് വാര്‍ത്തയില്‍ പ്രതിഷേധിച്ച് തൃശൂര്‍ റിപ്പോര്‍ട്ടര്‍ നിതിന്‍ അംബുജന്‍ രാജിവെച്ചു

എ.കെ. ശശീന്ദ്രന്റെ രാജിക്ക് കാരണമായ സെക്സ് ടേപ്പ് വാര്ത്തയില് പ്രതിഷേധിച്ച് മംഗളം ടെലിവിഷനില് നിന്ന് വീണ്ടും രാജി. മംഗളത്തില് ജേര്ണലിസ്റ്റ് ട്രെയിനിയും തൃശൂര് റിപ്പോര്ട്ടറുമായ നിതിന് അംബുജനാണ് രാജി വെച്ചത്. ലോഞ്ചിംഗ് ദിവസം പുറത്തുവിട്ട വാര്ത്തയില് വിയോജിപ്പ് രേഖപ്പെടുത്തുന്നതായി ഫേസ്ബുക്ക് പോസ്റ്റില് നിതിന് വെളിപ്പെടുത്തുന്നു. വാര്ത്തയില് പ്രതിഷേധിച്ച് സബ് എഡിറ്ററായിരുന്ന അല്നിമ അഷറഫ് ഇന്നലെ രാജിവെച്ചിരുന്നു.
 | 

മംഗളത്തില്‍ വീണ്ടും രാജി; സെക്‌സ് ടേപ്പ് വാര്‍ത്തയില്‍ പ്രതിഷേധിച്ച് തൃശൂര്‍ റിപ്പോര്‍ട്ടര്‍ നിതിന്‍ അംബുജന്‍ രാജിവെച്ചു

തൃശൂര്‍: എ.കെ. ശശീന്ദ്രന്റെ രാജിക്ക് കാരണമായ സെക്‌സ് ടേപ്പ് വാര്‍ത്തയില്‍ പ്രതിഷേധിച്ച് മംഗളം ടെലിവിഷനില്‍ നിന്ന് വീണ്ടും രാജി. മംഗളത്തില്‍ ജേര്‍ണലിസ്റ്റ് ട്രെയിനിയും തൃശൂര്‍ റിപ്പോര്‍ട്ടറുമായ നിതിന്‍ അംബുജനാണ് രാജി വെച്ചത്. ലോഞ്ചിംഗ് ദിവസം പുറത്തുവിട്ട വാര്‍ത്തയില്‍ വിയോജിപ്പ് രേഖപ്പെടുത്തുന്നതായി ഫേസ്ബുക്ക് പോസ്റ്റില്‍ നിതിന്‍ വെളിപ്പെടുത്തുന്നു. 26ാ-ാം തിയതി പുറത്തു വന്ന വാര്‍ത്തയ്ക്കു ശേഷം അനേകം ചോദ്യങ്ങള്‍ ഉയര്‍ന്നു.

സംഭാഷണത്തിലെ സ്ത്രീ ആരാണ്, എന്താണ് മന്ത്രിയോടുള്ള പരാതി, സംഭാഷണം വഴിവിട്ട രീതിയില്‍ പോകുന്നുവെന്നറിഞ്ഞിട്ടും എന്ത് കൊണ്ട് മറുഭാഗത്തുള്ള വ്യക്തി ഫോണ്‍ കട്ട് ചെയ്തില്ല
ഇതില്‍ അവര്‍ക്ക് പരാതിയുണ്ടോ ഇല്ലയോ എന്ന് മംഗളത്തിനല്ലാതെ പുറംലോകത്തിനറിയില്ല. ഈ ചോദ്യങ്ങള്‍ക്ക് മംഗളം രണ്ടു ദിവസത്തിനുള്ളില്‍ മറുപടി നല്‍കുമെന്ന് കരുതി. എന്നാല്‍ വാര്‍ത്ത പുറത്തു വന്ന് നാല് ദിവസം കഴിഞ്ഞിട്ടും ഈ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കാന്‍ ചാനലിന് കഴിഞ്ഞില്ല

ആ സംഭാഷണത്തിലെ സ്ത്രീ ആരാണ്, എന്താണ് മന്ത്രിയോടുള്ള പരാതി, സംഭാഷണം വഴിവിട്ട രീതിയില്‍ പോകുന്നുവെന്നറിഞ്ഞിട്ടും എന്ത് കൊണ്ട് മറുഭാഗത്തുള്ള വ്യക്തി ഫോണ്‍ കട്ട് ചെയ്തില്ല
ഇതില്‍ അവര്‍ക്ക് പരാതിയുണ്ടോ, ഇല്ലയോ എന്ന് മംഗളത്തിനല്ലാതെ പുറംലോകത്തിനറിയില്ല. ഇനി മാധ്യമ പ്രവര്‍ത്തകരാണെന്ന് കരുതി മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്ന് ചെല്ലാമോ? ഇത്തരത്തില്‍ ഉയര്‍ന്നു വന്ന വിവാദ ചോദ്യങ്ങള്‍ക്ക് ചാനല്‍ രണ്ട് ദിവസത്തിനുള്ളില്‍ മറുപടി നല്‍ക്കുമെന്ന് കരുതി. എന്നാല്‍ വാര്‍ത്ത പുറത്ത് വിട്ട് നാലുനാള്‍ കഴിഞ്ഞിട്ടും സമൂഹത്തില്‍ നിന്ന് ഉയര്‍ന്ന് വന്ന് ഇത്തരം ചോദ്യങ്ങള്‍ക്ക് ചാനലിന് ഇത് വരെ വ്യക്തമായ ഉത്തരം നല്‍കാന്‍ കഴിഞ്ഞില്ല.

ചില ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ പുറത്തുവിട്ടതാണ് വാസ്തവം എന്നതിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. അങ്ങനെയെങ്കില്‍ അത് മാധ്യമ പ്രവര്‍ത്തനമല്ല എന്ന് വിശ്വസിക്കുന്നവരുടെ കൂട്ടത്തിലാണ് താന്‍. അത്തരം മാധ്യമ പ്രവര്‍ത്തനത്തോട് യോജിപ്പുമില്ല. പഠിച്ചതും, ചെയ്യാനാഗ്രഹിക്കുന്നതും അത്തരം മാധ്യമ പ്രവര്‍ത്തനമല്ല. അത് കൊണ്ട് തന്നെ ആ പ്രവര്‍ത്തന രീതി മനസ്സാക്ഷിക്ക് നിരക്കാത്തതാണെന്ന ഉറച്ച വിശ്വസത്തോടെയാണ് ആ സ്ഥാപനവുമായിട്ടുള്ള ബന്ധം വിട്ടതെന്ന് നിതിന്‍ പറയുന്നു.

സ്ത്രീ സുരക്ഷയക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് തുടക്കം കുറിച്ച് ചാനല്‍ പുറത്ത് വിട്ട വാര്‍ത്തയ്ക്ക് ശേഷം വനിതാ മാധ്യമ പ്രവര്‍ത്തകരാകെ സംശയത്തിന്റെ നിഴലിലായി. സ്ത്രീ സ്വാതന്ത്ര്യത്തിന്റെയും സുരക്ഷയുടെയും ധാര്‍മ്മികതയുടെയുമൊക്കെ അതിര്‍ത്തികള്‍ കൂടുതല്‍ അവ്യക്തമാവുകയും ചെയ്തു.

ചാനല്‍ ലോഞ്ച് ചെയ്ത പിറ്റേ ദിവസങ്ങളില്‍ തന്നെ മലപ്പുറം സ്വദേശിനി തന്റെ അഭിമാനത്തിന് ക്ഷതമേല്‍ക്കുന്ന രീതിയിലുള്ള പരാതിയുമായി രംഗത്തെത്തുകയും ചെയ്തു. അത് തന്നെയാണ് മംഗളത്തില്‍ നിന്ന് പടിയിറങ്ങാം എന്ന നിലപാടിലേക്ക് കൊണ്ടെത്തിച്ചത്. അതിന്യൂനപക്ഷം വരുന്ന സ്ഥാപിതതാല്‍പ്പര്യക്കാര്‍ക്കൊഴികെ ബഹുഭൂരിപക്ഷം തൊഴിലാളികള്‍ക്കും സത്യത്തെക്കുറിച്ചും ഉള്ളുകളികളെക്കുറിച്ചും ഉപജാപങ്ങളെക്കുറിച്ചും അറിയില്ലെന്നിരിക്കെ, പാപഭാരം പേറിയും ആക്ഷേപ വര്‍ഷം സഹിച്ചും, നിവൃത്തികേടുകൊണ്ട് അവിടെ തുടരുന്നവര്‍ക്ക് പൂര്‍ണ്ണ പിന്തുണയെന്നും നിതിന്‍ കുറിക്കുന്നു.

മംഗളം ടെലിവിഷന്‍ അംഗമെന്ന നിലയില്‍ വാര്‍ത്ത വന്നതിന് ശേഷം വ്യക്തിപരമായും അല്ലാതെയും അത്തരം മാധ്യമസംസ്‌കാരത്തോട് യോജിക്കുന്നുണ്ടോ എന്ന് ചോദിച്ചവരോടുള്ള മറുപടിയാണിതെന്നും നിതിന്‍ വ്യക്തമാക്കുന്നു. വാര്‍ത്തയില്‍ പ്രതിഷേധിച്ച് സബ് എഡിറ്ററായിരുന്ന അല്‍നിമ അഷറഫ് ഇന്നലെ രാജിവെച്ചിരുന്നു.

പോസ്റ്റ് കാണാം