രാമായണമാസം ആചരിക്കുന്നതില്‍ നിന്ന് കോണ്‍ഗ്രസും പിന്മാറി

പാര്ട്ടിക്കുള്ളിലുണ്ടായ വിവാദങ്ങളെ തുടര്ന്ന് കോണ്ഗ്രസ് രാമായണമാസം ആചരിക്കുന്നതില് നിന്ന് പിന്മാറി. സിപിഎം രാമായണമാസം ആചരിക്കുന്നുവെന്ന വാര്ത്ത പുറത്തുവന്നതിന് പിന്നാലെയായിരുന്നു കെപിസിസി വിചാര് വിഭാഗ് രാമായണമാസം ആചരിക്കുമെന്ന് പ്രഖ്യാപിച്ചത്. അതേസമയം സിപിഎം അത്തരമൊരു പരിപാടി നടത്തുന്നില്ലെന്ന് സംസ്ഥാന അധ്യക്ഷന് കോടിയേരി ബാലകൃഷ്ണന് വ്യക്തമാക്കിയിരുന്നു.
 | 

രാമായണമാസം ആചരിക്കുന്നതില്‍ നിന്ന് കോണ്‍ഗ്രസും പിന്മാറി

തിരുവനന്തപുരം: പാര്‍ട്ടിക്കുള്ളിലുണ്ടായ വിവാദങ്ങളെ തുടര്‍ന്ന് കോണ്‍ഗ്രസ് രാമായണമാസം ആചരിക്കുന്നതില്‍ നിന്ന് പിന്മാറി. സിപിഎം രാമായണമാസം ആചരിക്കുന്നുവെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയായിരുന്നു കെപിസിസി വിചാര്‍ വിഭാഗ് രാമായണമാസം ആചരിക്കുമെന്ന് പ്രഖ്യാപിച്ചത്. അതേസമയം സിപിഎം അത്തരമൊരു പരിപാടി നടത്തുന്നില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു.

രാമായണമാസ ദിനാചരണം കര്‍ക്കിടകം ഒന്നിന് തൈക്കാട് ഗാന്ധിഭവനില്‍ ആരംഭിക്കാനായിരുന്നു കോണ്‍ഗ്രസിന്റെ പദ്ധതി. പരിപാടി ഉദ്ഘാടന ചടങ്ങില്‍ ശശി തരൂര്‍ എംപിയെ മുഖ്യ പ്രഭാഷകനായും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ഉദ്ഘാടകനായും നിശ്ചയിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ നിന്ന് ശക്തമായ എതിര്‍പ്പുണ്ടായതോടെ ഇത് ഉപേക്ഷിക്കുകയായിരുന്നു.

രാമായണ മാസം ആചരിക്കാനുള്ള തീരുമാനത്തിനെതിരെ വിഎം സുധീരനും, മുരളീധരനും അടക്കമുള്ള പ്രമുഖ നേതാക്കള്‍ പരസ്യമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. കോണ്‍ഗ്രസ് രാമായണ മാസം ആചരിക്കുന്നത് ശരിയല്ലെന്നും നാലുവോട്ടുകിട്ടാന്‍ ദൈവങ്ങളെ ഉപയോഗിക്കരുതെന്നും കെ. മുരളീധരന്‍ പറഞ്ഞു. ബിജെപിയെ നേരിടാന്‍ സ്വീകരിക്കേണ്ട മാര്‍ഗം ഇതല്ലെന്നും മുരളീധരന്‍ വ്യക്തമാക്കിയിരുന്നു.