ഓണ്‍ലൈന്‍ ക്ലാസുകളുടെ ട്രയല്‍ ഒരാഴ്ച കൂടി; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

സ്കൂള് വിദ്യാര്ത്ഥികള്ക്കായി വിക്ടേഴ്സ ചാനല് വഴി നടത്തുന്ന ഓണ്ലൈന് ക്ലാസുകളുടെ ട്രയല് ഒരാഴ്ച കൂടി നീട്ടും.
 | 
ഓണ്‍ലൈന്‍ ക്ലാസുകളുടെ ട്രയല്‍ ഒരാഴ്ച കൂടി; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി വിക്ടേഴ്‌സ ചാനല്‍ വഴി നടത്തുന്ന ഓണ്‍ലൈന്‍ ക്ലാസുകളുടെ ട്രയല്‍ ഒരാഴ്ച കൂടി നീട്ടും. മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനം എടുത്തത്. നേരത്തേ ഒരാഴ്ച ട്രയല്‍ നടത്താനായിരുന്നു തീരുമാനിച്ചത്. അപാകതകള്‍ പരിഹരിക്കുന്നതിനാണ് ഇപ്പോള്‍ ഒരാഴ്ച കൂടി നീട്ടി നല്‍കിയിരിക്കുന്നത്. ഇക്കാലയളവില്‍ ക്ലാസുകള്‍ പുനഃസംപ്രേഷണം ചെയ്യും.

ക്ലാസുകള്‍ ആരംഭിച്ച് രണ്ട് ദിവസത്തിനുള്ളില്‍ തന്നെ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകളില്‍ പങ്കെടുക്കാന്‍ കഴിയുന്നില്ലെന്ന് വ്യക്തമായിരുന്നു. രണ്ട് ലക്ഷത്തില്‍ അധികം കുട്ടികള്‍ക്ക ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സൗകര്യങ്ങളില്ലെന്നാണ് കണ്ടെത്തിയത്. മലപ്പുറത്ത് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സൗകര്യമില്ലാതിരുന്നതിനെ തുടര്‍ന്ന് ദളിത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതോടെ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താതെയാണ് ക്ലാസുകള്‍ തുടങ്ങിയതെന്ന വിമര്‍ശനവും ഉയര്‍ന്നു.

ഇതേത്തുടര്‍ന്നാണ് സര്‍ക്കാര്‍ ട്രയല്‍ നീട്ടാന്‍ തീരുമാനിച്ചിരിക്കുന്നത്. ടിവിയും ഫോണുകളും കുട്ടികള്‍ക്ക് ലഭ്യമാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളാണ് ഇക്കാലയളവില്‍ നടക്കുക. ക്ലാസുകള്‍ നഷ്ടമാകാതിരിക്കാന്‍ അവ പുനഃസംപ്രേഷണം ചെയ്യാനും തീരുമാനിച്ചു.