ഓൺ ലൈൻ തട്ടിപ്പ്; നൈജീരിയൻ സ്വദേശി പിടിയിൽ

ഓൺലൈൻ തട്ടിപ്പു നടത്തിയ നൈജീരിയൻ സംഘത്തിലെ പ്രധാനി പിടിയിലായി. നൈജീരിയ സ്വദേശി കെവിനെയാണ് കൊച്ചി പള്ളുരുത്തി പോലീസ് അറസ്റ്റു ചെയ്തത്. ഓൺലൈൻ വഴി ഇലക്ട്രോണിക് ഉപകരണങ്ങൾ നൽകാമെന്നു വാഗ്ദാനം നൽകി ലക്ഷങ്ങളാണ് ഇയാൾ പലരിൽ നിന്നും തട്ടിച്ചത്.
 | 

ഓൺ ലൈൻ തട്ടിപ്പ്; നൈജീരിയൻ സ്വദേശി പിടിയിൽ

കൊച്ചി: ഓൺലൈൻ തട്ടിപ്പു നടത്തിയ നൈജീരിയൻ സംഘത്തിലെ പ്രധാനി പിടിയിലായി. നൈജീരിയ സ്വദേശി കെവിനെയാണ് കൊച്ചി പള്ളുരുത്തി പോലീസ് അറസ്റ്റു ചെയ്തത്. ഓൺലൈൻ വഴി ഇലക്ട്രോണിക് ഉപകരണങ്ങൾ നൽകാമെന്നു വാഗ്ദാനം നൽകി ലക്ഷങ്ങളാണ് ഇയാൾ പലരിൽ നിന്നും തട്ടിച്ചത്.

ഓൺ ലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ട് ബംഗളൂരുവിൽ നിന്നും അറസ്റ്റു ചെയ്ത രണ്ടു പേരെ ചോദ്യം ചെയ്തപ്പോളാണ് കെവിനെക്കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്. ഇയാൾ ബംഗളൂരുവിലുള്ളതായി പിടിയിലായവർ മൊഴി നൽകി. തുടർന്ന് കൊച്ചിയിൽ നിന്ന് പോലീസ് ബംഗളൂരുവിലെത്തി കെൽവിനെ പിടികൂടുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് സൂചന.