ഓണ്‍ലൈന്‍ പത്രങ്ങളുടെ കൂട്ടായ്മക്ക് പുതിയ ഭാരവാഹികള്‍

മലയാളത്തിലെ സ്വതന്ത്ര ഓണ്ലൈന് പത്രങ്ങളുടെ കൂട്ടായ്മയായ കോം ഇന്ത്യയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സൗത്ത് ലൈവിന്റെ ചീഫ് എഡിറ്ററും മാധ്യമ നിരീക്ഷകനും സുപ്രീം കോടതി അഭിഭാഷകനുമായ സെബാസ്റ്റ്യന് പോള് ആണ് ചെയര്മാന്. ഇ-വാര്ത്ത മാനേജിങ് എഡിറ്റര് അല് അമീന് പുതിയ പ്രസിഡന്റായും മറുനാടന് മലയാളി ചീഫ് എഡിറ്റര് ഷാജന് സ്കറിയ പുതിയ ജനറല് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. കാസര്ഗോഡ് വാര്ത്ത മാനേജിങ് എഡിറ്റര് അബ്ദുള് മുജീബാണ് ട്രഷറര്. സത്യം എഡിറ്റര് വിന്സന്റ് നെല്ലിക്കുന്നേല് വൈസ് പ്രസിഡന്റും ഷാജി ജോണ്-മെട്രോ മാറ്റിനി, അജയ് മുത്താന - വൈഗ ന്യൂസ് എന്നിവര് ജോയിന്റ് സെക്രട്ടറിമാരുമാണ്.
 | 

ഓണ്‍ലൈന്‍ പത്രങ്ങളുടെ കൂട്ടായ്മക്ക് പുതിയ ഭാരവാഹികള്‍

തിരുവനന്തപുരം: മലയാളത്തിലെ സ്വതന്ത്ര ഓണ്‍ലൈന്‍ പത്രങ്ങളുടെ കൂട്ടായ്മയായ കോം ഇന്ത്യയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സൗത്ത് ലൈവിന്റെ ചീഫ് എഡിറ്ററും മാധ്യമ നിരീക്ഷകനും സുപ്രീം കോടതി അഭിഭാഷകനുമായ സെബാസ്റ്റ്യന്‍ പോള്‍ ആണ് ചെയര്‍മാന്‍. ഇ-വാര്‍ത്ത മാനേജിങ് എഡിറ്റര്‍ അല്‍ അമീന്‍ പുതിയ പ്രസിഡന്റായും മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയ പുതിയ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. കാസര്‍ഗോഡ് വാര്‍ത്ത മാനേജിങ് എഡിറ്റര്‍ അബ്ദുള്‍ മുജീബാണ് ട്രഷറര്‍. സത്യം എഡിറ്റര്‍ വിന്‍സന്റ് നെല്ലിക്കുന്നേല്‍ വൈസ് പ്രസിഡന്റും ഷാജി ജോണ്‍-മെട്രോ മാറ്റിനി, അജയ് മുത്താന – വൈഗ ന്യൂസ് എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരുമാണ്.

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍

സുഹൈല്‍ – ഡൂള്‍ ന്യൂസ്
സോയ്മോന്‍ – മലയാളി വാര്‍ത്ത
വിജേഷ് – ഈസ്റ്റ്കോസ്റ്റ് ഡെയ്ലി
ബിനു – വണ്‍ ഇന്ത്യ
കുഞ്ഞിക്കണ്ണന്‍ – കെ വാര്‍ത്ത
ഷബീര്‍ – ബിഗ് ന്യൂസ് ലൈവ്
ബിജ്നു – കേരള ഓണ്‍ലൈന്‍
ശ്രീജിത് – ട്രൂ വിഷന്‍

ട്രിവാന്‍ഡ്രം ക്ലബില്‍ വച്ച് കഴിഞ്ഞ ദിവസം കൂടിയ വാര്‍ഷിക പൊതുയോഗത്തിലാണ് പുതിയ വര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തത്. തിരുവനന്തപുരത്ത് വച്ച് മന്ത്രിമാരും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരും അടങ്ങുന്ന പ്രമുഖരെ ഉള്‍പ്പെടുത്തി അഞ്ചാം വാര്‍ഷികം വിപുലമായി ആഘോഷിക്കാന്‍ യോഗം തീരുമാനിച്ചു. മലയാളി വാര്‍ത്ത മാനേജിങ് എഡിറ്റര്‍ സോയ്മോന്‍ മാത്യുവിന്റെ നേതൃത്വത്തില്‍ അതിനുവേണ്ടി പ്രത്യേക കമ്മിറ്റിക്ക് രൂപം നല്‍കി. ന്യൂ മീഡിയ രജിസ്ട്രേഷന്‍ സംബന്ധിച്ച ആശയക്കുഴപ്പങ്ങള്‍ പരിഹരിക്കാന്‍ പിആര്‍ഡിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനും യോഗം തീരുമാനിച്ചു. അംഗത്വത്തിനായി പുതിയതായി അപേക്ഷിച്ച അഞ്ച് ഓണ്‍ലൈന്‍ പത്രങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്നു പരിശോധിക്കാന്‍ കമ്മിറ്റിയെ നിയമിച്ചു. കോം ഇന്ത്യയുടെ പുതിയ വെബ്സൈറ്റിന് രൂപം നല്‍കാന്‍ വണ്‍ ഇന്ത്യ മലയാളത്തിലെ ഷിനോദ് എടക്കാടിനെ ചുമതലപ്പെടുത്തി.