വേമ്പനാട്ടു കായലിലുള്ള ബോട്ടുകള്‍ പിടിച്ചെടുക്കാന്‍ നിര്‍ദേശം

രക്ഷാപ്രവര്ത്തനത്തിനായി വേമ്പനാട് കായലിലുള്ള എല്ലാ ബോട്ടുകളും പിടിച്ചെടുക്കാന് നിര്ദേശം. മന്ത്രി ജി.സുധാകരനാണ് ജില്ലാ കളക്ടര്ക്ക് ഈ നിര്ദേശം നല്കിയത്. ഇതോടെ കായലില് വെറുതെ കിടക്കുന്ന ബോട്ടുകള് പിടിച്ചെടുക്കാന് തുടങ്ങി.
 | 

വേമ്പനാട്ടു കായലിലുള്ള ബോട്ടുകള്‍ പിടിച്ചെടുക്കാന്‍ നിര്‍ദേശം

ആലപ്പുഴ: രക്ഷാപ്രവര്‍ത്തനത്തിനായി വേമ്പനാട് കായലിലുള്ള എല്ലാ ബോട്ടുകളും പിടിച്ചെടുക്കാന്‍ നിര്‍ദേശം. മന്ത്രി ജി.സുധാകരനാണ് ജില്ലാ കളക്ടര്‍ക്ക് ഈ നിര്‍ദേശം നല്‍കിയത്. ഇതോടെ കായലില്‍ വെറുതെ കിടക്കുന്ന ബോട്ടുകള്‍ പിടിച്ചെടുക്കാന്‍ തുടങ്ങി.

മഴക്കെടുതി ആരംഭിച്ച് അഞ്ചു ദിവസം പിന്നിട്ടിട്ടും കൈവശമുള്ള ബോട്ടുകളുടെ മൂന്നില്‍ രണ്ട് ഭാഗമെങ്കിലും വിട്ടുകൊടുക്കാത്ത ബോട്ട് ഉടമകളെ അറസ്ററ് ചെയ്യാനും മന്ത്രി നിര്‍ദേശിച്ചു. സര്‍ക്കാര്‍ ജലാശയങ്ങളിലുള്ള എല്ലാ ബോട്ടുകളും പിടിച്ചെടുത്ത് രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കാനാണ് നിര്‍ദേശം

ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കും. ബോട്ട് ഓടിക്കാന്‍ തയ്യാറാകാത്ത എല്ലാ ബോട്ട് ഡ്രൈവര്‍മാരുടെയും ലൈസന്‍സ് റദ്ദാക്കും. പോര്‍ട്ട് ഓഫീസര്‍ ജില്ലാ കളക്ട്രേറ്റില്‍ അടിയന്തിരമായി റിപ്പോര്‍ട്ട് ചെയ്യാനും കളക്ട്രേറ്റില്‍ തന്നെ കാണണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്.