‘ഒരുത്തീ’; നവ്യ നായര്‍ മടങ്ങിയെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

നവ്യ നായര് അഭിനയരംഗത്തേക്ക് മടങ്ങിയെത്തുന്ന ഒരുത്തീ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്.
 | 
‘ഒരുത്തീ’; നവ്യ നായര്‍ മടങ്ങിയെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

നവ്യ നായര്‍ അഭിനയരംഗത്തേക്ക് മടങ്ങിയെത്തുന്ന ഒരുത്തീ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. മഞ്ജു വാര്യരും മമ്മൂട്ടിയും ചേര്‍ന്നാണ് ഫെയിസ്ബുക്ക് പേജിലൂടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് എസ്.സുരേഷ് ബാബുവാണ്. ബെന്‍സി നാസര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

Very happy to launch the first look poster of the film #ORUTHEE. All wishes to my dear friend and the beautiful talented…

Posted by Manju Warrier on Tuesday, January 14, 2020

ഗോപി സുന്ദറും തകര ബാന്‍ഡും ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ജിംഷി ഖാലിദ് ഛായാഗ്രഹണവും ലിജോ പോള്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു. വിനായകന്‍, സന്തോഷ് കീഴാറ്റൂര്‍, മുകുന്ദന്‍, ജയശങ്കര്‍, മനുരാജ്, മാളവിക മേനോന്‍, കൃഷ്ണപ്രസാദ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.