തിരുവനന്തപുരത്ത് ഇതര സംസ്ഥാന തൊഴിലാളിയെ ഓട്ടോ ഡ്രൈവര്‍ മര്‍ദ്ദിച്ചു; വീഡിയോ

തിരുവനന്തപുരം, വിഴിഞ്ഞത്ത് ഗൗതം മണ്ഡല് എന്ന തൊഴിലാളിയെ സുരേഷ് എന്ന ഓട്ടോ ഡ്രൈവറാണ് മര്ദ്ദിച്ചത്.
 | 
തിരുവനന്തപുരത്ത് ഇതര സംസ്ഥാന തൊഴിലാളിയെ ഓട്ടോ ഡ്രൈവര്‍ മര്‍ദ്ദിച്ചു; വീഡിയോ

തിരുവനന്തപുരം: ഇതര സംസ്ഥാന തൊഴിലാളിക്ക് മര്‍ദ്ദനം. തിരുവനന്തപുരം, വിഴിഞ്ഞത്ത് ഗൗതം മണ്ഡല്‍ എന്ന തൊഴിലാളിയെ സുരേഷ് എന്ന ഓട്ടോ ഡ്രൈവറാണ് മര്‍ദ്ദിച്ചത്. ഇയാള്‍ മുക്കോല ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവറാണ്. ഗൗതമിനെ അസഭ്യം പറയുകയും പല തവണ മര്‍ദ്ദിക്കുകയും തിരിച്ചറിയല്‍ കാര്‍ഡ് പിടിച്ചു വാങ്ങുകയും ചെയ്തു. കാര്‍ഡ് പോലീസ് സ്‌റ്റേഷനില്‍ വന്ന് വാങ്ങാനാണ് സുരേഷ് ഗൗതമിനോട് പറഞ്ഞത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

രാത്രി 7.30ഓടെയാണ് സംഭവമുണ്ടായത്. പണി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഗൗതമിന്റെ ശരീരത്തില്‍ സുരേഷിന്റെ ഓട്ടോ തട്ടി. ഇത് ചോദിച്ചപ്പോഴാണ് സുരേഷ് ഗൗതമിനെ മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തത്. എന്റെ ആധാറും ലൈസന്‍സും ഇതാ, നിന്റെ ആധാര്‍ എവിടെയെന്ന് സുരേഷ് ചോദിച്ചപ്പോള്‍ ഗൗതം കാര്‍ഡ് എടുത്ത് നല്‍കി. സുരേഷ് അത് പിടിച്ചു വാങ്ങുകയായിരുന്നു.

നീ എവിടുത്തുകാരനാ, ജാര്‍ഖണ്ഡോ ഒറീസയോ ബംഗാളോ, ആധാര്‍ കാണിക്കെടാ ഇതൊക്കെ ക്യാമറയില്‍ പിടിക്കെടാ എന്നും സുരേഷ് പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്. വീഡിയോയുടെ അടിസ്ഥാനത്തില്‍ വിഴിഞ്ഞം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

വീഡിയോ കാണാം

മനുഷ്യരുടെ സ്വാതന്ത്ര്യത്തിന്റെ കാര്യം വരുമ്പോൾ നിയമപരമായെങ്കിലും ഇതിന്ത്യയാണ് എന്ന് ഇനിയെത്രനാൾ അഭിമാനത്തോടെ പറയാൻ പറ്റുമെന്നറിയില്ല.പക്ഷെ ഇത് കേരളമാണ് എന്ന് പറഞ്ഞെ തീരൂ. ഇമ്മാതിരി ഗുണ്ടകളെ പേടിക്കാതെ മനുഷ്യർക്ക് വഴിയിലിറങ്ങി നടക്കണം.അതുകൊണ്ട് ഇവനെ പിടിക്കണം. നടന്നത് നിയമത്തെയും നിയമവാഴ്ചയെയും അട്ടിമറിക്കാനുള്ള ശ്രമമാണ്രാജ്യദ്രോഹമോ കൊലപാതകശ്രമമോ കൊള്ളാവുന്ന നാലുവകുപ്പുകൾ വച്ചുകൊടുക്കണം. ഇനിയൊരുഗുണ്ടയും കേരളത്തിൽ ഈ പണിക്കിറങ്ങരുത്

Posted by KJ Jacob on Saturday, February 22, 2020