ബാർ കോഴക്കേസിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് പി.സി.ജോർജ്

ബാർ കോഴക്കേസിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് പി.സി.ജോർജ്. സി.ബി.ഐ അന്വേഷണം വന്നാൽ മുഖ്യമന്ത്രി അകത്താകും.
 | 
ബാർ കോഴക്കേസിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് പി.സി.ജോർജ്

 

തിരുവനന്തപുരം: ബാർ കോഴക്കേസിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് പി.സി.ജോർജ്. സി.ബി.ഐ അന്വേഷണം വന്നാൽ മുഖ്യമന്ത്രി അകത്താകും. ഇപ്പോഴത്തെ അന്വേഷണത്തിൽ കുടുങ്ങുന്നത് മാണി മാത്രമാണെന്നും ജോർജ് വ്യക്തമാക്കി.

അതേസമയം തനിക്കെതിരേ പ്രോസിക്യൂഷൻ നടപടി വന്നാൽ വഴിനടക്കാൻ അനുവദിക്കില്ലെന്ന് പി.സി ജോർജ് പറഞ്ഞു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയേയും ഡിജിപിയേയും അപകീർത്തിപ്പെടുത്താൻ ശ്രമിച്ചുവെന്ന പരാതിയിൽ പി. സി. ജോർജിനെയും രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരേയും പ്രോസിക്യൂട്ട് ചെയ്യാൻ ശുപാർശ ചെയ്തിരുന്നു. ഡിജിപി കെ. എസ്. ബാലസുബ്രഹ്മണ്യത്തിന്റെ പരാതിയിൽ നിയമ സെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥാണ് ശുപാർശ നൽകിയത്.