ഇന്ത്യ കണ്ടതില്‍ വെച്ച് ഏറ്റവും വിവേക ശൂന്യമായ സര്‍ക്കാരാണ് കേന്ദ്രത്തിലിരിക്കുന്നത്; കുഞ്ഞാലിക്കുട്ടി

ഇന്ത്യ കണ്ടതില് വെച്ച് ഏറ്റവും വിവേക ശൂന്യമായ സര്ക്കാരാണ് കേന്ദ്രത്തിലിരിക്കുന്നതെന്ന് ലോക്സഭാംഗവും മുസ്ലിം ലീഗ് നേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി. ഇന്ത്യ കണ്ടതില് വെച്ച് ഏറ്റവും വിവേകശൂന്യമായ സര്ക്കാരാണ് ഇതെന്ന് ജനങ്ങളെ ദുരിതത്തിലാക്കുന്ന തീരുമാനങ്ങളിലൂടെ അവര് തെളിയിക്കുകയാണെന്ന് അദ്ദേഹം ഫെയിസ്ബുക്കില് കുറിച്ചു.
 | 

ഇന്ത്യ കണ്ടതില്‍ വെച്ച് ഏറ്റവും വിവേക ശൂന്യമായ സര്‍ക്കാരാണ് കേന്ദ്രത്തിലിരിക്കുന്നത്; കുഞ്ഞാലിക്കുട്ടി

കൊച്ചി: ഇന്ത്യ കണ്ടതില്‍ വെച്ച് ഏറ്റവും വിവേക ശൂന്യമായ സര്‍ക്കാരാണ് കേന്ദ്രത്തിലിരിക്കുന്നതെന്ന് ലോക്‌സഭാംഗവും മുസ്ലിം ലീഗ് നേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി. ഇന്ത്യ കണ്ടതില്‍ വെച്ച് ഏറ്റവും വിവേകശൂന്യമായ സര്‍ക്കാരാണ് ഇതെന്ന് ജനങ്ങളെ ദുരിതത്തിലാക്കുന്ന തീരുമാനങ്ങളിലൂടെ അവര്‍ തെളിയിക്കുകയാണെന്ന് അദ്ദേഹം ഫെയിസ്ബുക്കില്‍ കുറിച്ചു.

പ്രളയ ദുരിതത്തില്‍ വിറങ്ങലിച്ച കേരളത്തിന് വിദേശ സഹായം വേണ്ട എന്ന തീരുമാനം കൈക്കൊള്ളാന്‍ ഏതാനും മണിക്കൂറുകളേ കേന്ദ്ര സര്‍ക്കാരിന് വേണ്ടി വന്നുള്ളു. നോട്ട് നിരോധനം മൂലം ലക്ഷ കണക്കിന് കോടി രൂപ രാജ്യത്തിന് ബാധ്യത ആയി എന്ന് തെളിഞ്ഞിട്ടും ഇതുവരെ ഒരക്ഷരം പോലും ശബ്ദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ല. തുഗ്ലക്ക് വരെ തലകുനിച്ച് പോകുന്ന വിഡ്ഢിത്തരമാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടന്നതെന്നും കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു.

നിരോധിച്ച നോട്ടിന്റെ ഭൂരിഭാഗവും റിസര്‍വ് ബാങ്കില്‍ തിരിച്ചെത്തിയതോടെ നോട്ട് നിരോധനം നരേന്ദ്ര മോദി സര്‍ക്കാരിന്റെ ചരിത്രപരമായ വിഡ്ഢിത്ത രമാണെന്ന് തെളിഞ്ഞു. ഇന്ത്യയിലെ ജനങ്ങളെ കള്ളപ്പണക്കാരും, നികുതി വെട്ടിപ്പുകാരുമായി ചിത്രീകരിച്ച കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളോട് മാപ്പ് പറയാന്‍ തയ്യാറാകണമെന്നും കുഞ്ഞാലിക്കുട്ടി പറയുന്നു.

പ്രളയ ദുരിതത്തില്‍ വിറങ്ങലിച്ച കേരളത്തിന് വിദേശ സഹായം വേണ്ട എന്ന തീരുമാനം കൈക്കൊള്ളാന്‍ ഏതാനും മണിക്കൂറുകളേ കേന്ദ്ര…

Posted by PK Kunhalikutty on Friday, August 31, 2018