ഉദ്ദേശിച്ചത് എന്‍ഡിഎഫിനെയും പോപ്പുലര്‍ ഫ്രണ്ടിനെയും; മുസ്ലീം തീവ്രവാദ സംഘടനാ പരാമര്‍ശത്തില്‍ ഉറച്ച് പി.മോഹനന്‍

കോഴിക്കോട്: മാവോയിസ്റ്റുകള്ക്ക് സഹായം നല്കുന്നത് മുസ്ലീം തീവ്രവാദി സംഘടനകളാണെന്ന പരാമര്ശത്തില് ഉറച്ച് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്. എന്ഡിഎഫിനെയും പോപ്പുലര് ഫ്രണ്ടിനെയുമാണ് താന് ഉദ്ദേശിച്ചതെന്നും മോഹനന് വിശദീകരിച്ചു. സംസ്ഥാനത്തെ മുഴുവന് മുസ്ലീങ്ങളെയുമല്ല താന് വിമര്ശിച്ചതെന്നും മോഹനന് വ്യക്തമാക്കി. ഈ സംഘടനകളുടെ പൊതു നിലപാടുകള് സമുദായത്തിനോ മതനിരപേക്ഷ നാടിനോ ഒരിക്കലും ഗുണകരമല്ല. ആര്എസ്എസിനെയും ഹിന്ദു വര്ഗീയ വാദത്തിനെയും ശക്തിപ്പെടുത്താനെ അത് ഉപകരിക്കൂവെന്നും മോഹനന് പറഞ്ഞു. പൊതുനിലപാടാണ് താന് പറഞ്ഞത്, അത് വ്യക്തിപരമായ അഭിപ്രായമല്ല. ഇസ്ലാമിക തീവ്രവാദികള് എന്ന്
 | 
ഉദ്ദേശിച്ചത് എന്‍ഡിഎഫിനെയും പോപ്പുലര്‍ ഫ്രണ്ടിനെയും; മുസ്ലീം തീവ്രവാദ സംഘടനാ പരാമര്‍ശത്തില്‍ ഉറച്ച് പി.മോഹനന്‍

കോഴിക്കോട്: മാവോയിസ്റ്റുകള്‍ക്ക് സഹായം നല്‍കുന്നത് മുസ്ലീം തീവ്രവാദി സംഘടനകളാണെന്ന പരാമര്‍ശത്തില്‍ ഉറച്ച് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍. എന്‍ഡിഎഫിനെയും പോപ്പുലര്‍ ഫ്രണ്ടിനെയുമാണ് താന്‍ ഉദ്ദേശിച്ചതെന്നും മോഹനന്‍ വിശദീകരിച്ചു. സംസ്ഥാനത്തെ മുഴുവന്‍ മുസ്ലീങ്ങളെയുമല്ല താന്‍ വിമര്‍ശിച്ചതെന്നും മോഹനന്‍ വ്യക്തമാക്കി.

ഈ സംഘടനകളുടെ പൊതു നിലപാടുകള്‍ സമുദായത്തിനോ മതനിരപേക്ഷ നാടിനോ ഒരിക്കലും ഗുണകരമല്ല. ആര്‍എസ്എസിനെയും ഹിന്ദു വര്‍ഗീയ വാദത്തിനെയും ശക്തിപ്പെടുത്താനെ അത് ഉപകരിക്കൂവെന്നും മോഹനന്‍ പറഞ്ഞു. പൊതുനിലപാടാണ് താന്‍ പറഞ്ഞത്, അത് വ്യക്തിപരമായ അഭിപ്രായമല്ല.

ഇസ്ലാമിക തീവ്രവാദികള്‍ എന്ന് പറഞ്ഞാല്‍ അത് പോപ്പുലര്‍ ഫ്രണ്ടാണെന്ന് എല്ലാവര്‍ക്കും അറിയാം. അതേപോലെ ഹിന്ദു വര്‍ഗീയവാദികള്‍ എന്നുപറഞ്ഞാല്‍ മുഴുവന്‍ ഹിന്ദുക്കളല്ല ഹിന്ദുത്വ പൊതുധാരയില്‍ നിന്ന് മാറി തീവ്രമായ വര്‍ഗീയ ചിന്താഗതി വെച്ചുപുലര്‍ത്തുന്ന സംഘടനകളാണെന്ന് എല്ലാവര്‍ക്കുമറിയാമെന്നും മോഹനന്‍ പറഞ്ഞു.

നേരത്തെ നക്സലൈറ്റ് പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചവര്‍ ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഭാഗമാണ്. ആ യാഥാര്‍ഥ്യം കോഴിക്കോട്ടെ ജനസാമാന്യത്തിന് മുന്നില്‍ തെളിഞ്ഞു നില്‍ക്കുന്നുണ്ട്. അവര്‍ ഇപ്പോഴത്തെ മാവോവാദി പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നുണ്ടെന്നും പി മോഹനന്‍ ആരോപിച്ചു.

അലനും താഹയ്ക്കും മാവോവാദി ബന്ധമുണ്ടെന്ന് വിശ്വസിക്കുന്നില്ല. സിപിഎമ്മിന്റെ പരിപാടിയും ഭരണഘടനയും പ്രവര്‍ത്തന ശൈലിയും രീതിയില്‍ നിന്നും വേറിട്ട് ഞങ്ങള്‍ അംഗീകരിക്കാത്ത ആശയ ഗതിയുടെ സ്വാധീനത്തില്‍ പെട്ട് പ്രവര്‍ത്തകര്‍ പോകുന്നുണ്ടോയെന്നത് ഞങ്ങള്‍ ഗൗരവകരമായി പരിശോധിക്കേണ്ട വിഷയമാണെന്നും മോഹനന്‍ വ്യക്തമാക്കി.