പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യവസ്തുക്കൾ മ്യൂസിയം ഉണ്ടാക്കി സംരക്ഷിക്കണമെന്ന് ശുപാർശ

പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കൾ മ്യൂസിയം ഉണ്ടാക്കി സംരക്ഷിക്കണമെന്ന് വിദഗദ്ധ സമിതി ശുപാർശ.
 | 
പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യവസ്തുക്കൾ മ്യൂസിയം ഉണ്ടാക്കി സംരക്ഷിക്കണമെന്ന് ശുപാർശ

 

ന്യൂഡൽഹി: പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കൾ മ്യൂസിയം ഉണ്ടാക്കി സംരക്ഷിക്കണമെന്ന് വിദഗദ്ധ സമിതി ശുപാർശ. സുപ്രീം കോടതിയിൽ സമർപ്പിച്ചിരിക്കുന്ന ഇടക്കാല റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച നിർദേശമുള്ളത്. ക്ഷേത്രത്തിലെ രത്‌നങ്ങളുൾപ്പടെയുള്ള അമൂല്യ വസ്തുക്കൾ സംരക്ഷിക്കുന്നതിനെ കുറിച്ച് പഠിക്കുന്നതിനായി കോടതി നിയോഗിച്ച സമിതിയാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.

കോടതി നിർദേശിച്ചാൽ ആറു മാസത്തിനകം മ്യൂസിയത്തിനായുള്ള പദ്ധതിരേഖ സമർപ്പിക്കാമെന്നും സമിതി റിപ്പോർട്ടിൽ പറയുന്നു.