പാലാ ഉപതെരഞ്ഞെടുപ്പ്; തിയതികള്‍ പ്രഖ്യാപിച്ചു

പാലാ നിയോജക മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു.
 | 
പാലാ ഉപതെരഞ്ഞെടുപ്പ്; തിയതികള്‍ പ്രഖ്യാപിച്ചു

കോട്ടയം: പാലാ നിയോജക മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 23നാണ് വോട്ടെടുപ്പ്. 27-ാം തിയതിയാണ് വോട്ടെണ്ണല്‍. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കോട്ടയത്ത് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. കെ.എം.മാണിയുടെ നിര്യാണത്തെത്തുടര്‍ന്നാണ് പാലായില്‍ ഉപതെരഞ്ഞെടുപ്പ് ആവശ്യമായി വന്നത്.

ഓഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ നാല് വരെ നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിക്കാം. സെപ്റ്റംബര്‍ 5ന് സൂക്ഷ്മപരിശോധന നടക്കും. സെപ്റ്റംബര്‍ 7 ആണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി. കേരള കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റാണ് പാലാ. എന്നാല്‍ പാര്‍ട്ടിയിലെ നേതൃയുദ്ധം തെരഞ്ഞെടുപ്പില്‍ എങ്ങനെ പ്രതിഫലിക്കുമെന്നതില്‍ യുഡിഎഫ് കേന്ദ്രങ്ങള്‍ക്ക് ആശങ്കയുണ്ട്.

ത്രിപുര, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ മൂന്ന് മണ്ഡലങ്ങളിലും ഇതിനൊപ്പം ഉപതെരഞ്ഞെടുപ്പുകള്‍ നടക്കും. ഈ മാസം 28-ാം തിയതി ഉപതെരഞ്ഞെടുപ്പ് ഗസറ്റില്‍ വിജ്ഞാപനം ചെയ്യും. കേരളത്തിലെ മറ്റ് മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് പിന്നീട് നടത്തും.