പാലക്കാടും കോഴിക്കോടും കിരീടം പങ്കിട്ടു

55ാമത് സംസ്ഥാന സ്കൂൾ കലോത്സവ കിരീടം പാലക്കാടും കോഴിക്കോടും ചേർന്നു പങ്കിട്ടു. 916 പോയിന്റോടെയാണ് ഇരു ജില്ലകളും ഒന്നാമതെത്തിയത്. അവസാന നിമിഷംവരെ ഇരുജില്ലകളും ഇഞ്ചോടിഞ്ച് മുന്നിട്ടുനിന്നു. ഒടുവിൽ രണ്ട് ജില്ലകളും 916 പോയിന്റുകളോടെ ഒപ്പത്തിനൊപ്പം എത്തി. വഞ്ചിപ്പാട്ട് മത്സരത്തിന്റെ ഫലമാണ് ഏറ്റവും ഒടുവിൽ പ്രഖ്യാപിച്ചത്. അപ്പീലുകളിലെ തീരുമാനവും കലാകിരീടം പ്രഖ്യാപിക്കുന്നത് വൈകിച്ചു. രണ്ടും മൂന്നും സ്ഥാനങ്ങൾ തൃശൂരും കണ്ണൂരും നേടി. രചനാ മത്സരങ്ങളിലെ വിജയികൾക്ക് വേണ്ട പരിഗണന നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദു റബ്ബ് പറഞ്ഞു.
 | 

പാലക്കാടും കോഴിക്കോടും കിരീടം പങ്കിട്ടു

കോഴിക്കോട്: 55ാമത് സംസ്ഥാന സ്‌കൂൾ കലോത്സവ കിരീടം പാലക്കാടും കോഴിക്കോടും ചേർന്നു പങ്കിട്ടു. 916 പോയിന്റോടെയാണ് ഇരു ജില്ലകളും ഒന്നാമതെത്തിയത്. അവസാന നിമിഷംവരെ ഇരുജില്ലകളും ഇഞ്ചോടിഞ്ച് മുന്നിട്ടുനിന്നു. ഒടുവിൽ രണ്ട് ജില്ലകളും 916 പോയിന്റുകളോടെ ഒപ്പത്തിനൊപ്പം എത്തി. വഞ്ചിപ്പാട്ട് മത്സരത്തിന്റെ ഫലമാണ് ഏറ്റവും ഒടുവിൽ പ്രഖ്യാപിച്ചത്. അപ്പീലുകളിലെ തീരുമാനവും കലാകിരീടം പ്രഖ്യാപിക്കുന്നത് വൈകിച്ചു. രണ്ടും മൂന്നും സ്ഥാനങ്ങൾ തൃശൂരും കണ്ണൂരും നേടി. രചനാ മത്സരങ്ങളിലെ വിജയികൾക്ക് വേണ്ട പരിഗണന നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദു റബ്ബ് പറഞ്ഞു.

ബാർ വിഷയത്തിൽ കെ.എം. മാണി രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കാനെത്തിയ ഡിവൈഎഫ്‌ഐ പ്രവർത്തകർ വേദിയിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചത് നേരിയ സംഘർഷത്തിനടയാക്കി. കഴിഞ്ഞവർഷം പാലക്കാടിനെ അവരുടെ തട്ടകത്തിൽ ഫോട്ടോഫിനിഷിൽ മറികടന്നാണ് കോഴിക്കോട് ജേതാക്കളായത്. തുടർച്ചയായ ഒമ്പതാം കിരീടമാണ് കോഴിക്കോട് നേടിയത്.