പാലക്കാട്ടെ കൊറോണ രോഗിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു

ദുബായില് നിന്നെത്തി എട്ട് ദിവസത്തോളം കറങ്ങി നടന്ന ശേഷം കൊറോണ ബാധ സ്ഥിരീകരിച്ചയാളുടെ റൂട്ട് മാപ്പ് പുറത്തു വിട്ടു.
 | 
പാലക്കാട്ടെ കൊറോണ രോഗിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു

പാലക്കാട്: ദുബായില്‍ നിന്നെത്തി എട്ട് ദിവസത്തോളം കറങ്ങി നടന്ന ശേഷം കൊറോണ ബാധ സ്ഥിരീകരിച്ചയാളുടെ റൂട്ട് മാപ്പ് പുറത്തു വിട്ടു. മാര്‍ച്ച് 13നാണ് ഇയാള്‍ നാട്ടിലെത്തിയത്. പിന്നീട് വിവിധ സ്ഥലങ്ങളില്‍ സഞ്ചരിച്ച ശേഷം 21നാണ് നിരീക്ഷണത്തിലാകുന്നത്. ബുധനാഴ്ചയാണ് ഇയാള്‍ക്ക് രോഗമുണ്ടെന്ന് സ്ഥിരീകരിച്ചത്. ഈ എട്ട് ദിവസങ്ങൡ രോഗി സഞ്ചരിച്ച സ്ഥലങ്ങളുടെ വിശദാംശങ്ങളാണ് പുറത്തു വിട്ടിരിക്കുന്നത്.

എയര്‍ ഇന്ത്യയുടെ 344 വിമാനത്തിലാണ് 13-ാം തിയതി രാവിലെ 7.50ന് ഇയാള്‍ കരിപ്പൂരില്‍ ഇറങ്ങിയത്. 9 മണിക്ക് ഇവിടെ നിന്ന് സ്വന്തം കാറില്‍ മണ്ണാര്‍ക്കാട്ടേക്ക് തിരിച്ചു. ഒപ്പം നാല് കുടുംബാംഗങ്ങളും ഉണ്ടായിരുന്നു. യാത്രക്കിടെ വള്ളുവമ്പ്രത്തുവെച്ച് തട്ടുകടയില്‍നിന്ന് ഭക്ഷണം കഴിച്ചു. വീട്ടിലെത്തിയ ശേഷം കാരക്കുന്ന്, ആനക്കപ്പറമ്പ് എന്നിവിടങ്ങളിലെ പള്ളികളില്‍ പോയി.

ആനക്കപ്പറമ്പ് പള്ളിയില്‍ അടുത്ത ദിവസവും ഇയാള്‍ എത്തിയിട്ടുണ്ട്. വീട്ടിലെത്തിയ അതിഥികളെ സ്വീകരിക്കുകയും അവരുമായി ഇടപഴകുകയും ചെയ്തു. 16-ാം തിയതിയാണ് മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ കൊറോണ ഒപിയില്‍ എത്തിയത്. മകനൊപ്പം കാറിലായിരുന്നു യാത്ര. പിന്നീട് തയ്യല്‍ക്കടയിലും പി ബാലന്‍ സഹകരണ ആശുപത്രിയിലും പോയി. 21-ാം തിയതിയും പി ബാലന്‍ സഹകരണ ആശുപത്രിയില്‍ പോയിട്ടുണ്ട്.

വിശദമായ റൂട്ട് മാപ്പ് കാണാം

പാലക്കാട്ടെ കൊറോണ രോഗിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു