പാലാരിവട്ടം പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു

പാലാരിവട്ടം പാലം ഗതാഗതത്തിനായി തുറന്നു കൊടുത്തു.
 | 
പാലാരിവട്ടം പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു

പാലാരിവട്ടം പാലം ഗതാഗതത്തിനായി തുറന്നു കൊടുത്തു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ദേശീയപാതാ വിഭാഗം ചീഫ് എന്‍ജിനീയറാണ് പാലം തുറന്നത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരനും വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും പാലത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു. തകരാറിലായതിനെ തുടര്‍ന്ന് 2019 മെയ് 1 മുതല്‍ പാലത്തിലൂടെയുള്ള ഗതാഗതം നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു.

കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ അവസാനമാണ് പാലത്തിന്റെ പുനര്‍നിര്‍മാണം ആരംഭിച്ചത്. ഡിഎംആര്‍സിയുടെ മേല്‍നോട്ടത്തില്‍ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയായിരുന്നു നിര്‍മാണം നടത്തിയത്. 18 മാസത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും 5 മാസവും 10 ദിവസവു മാത്രമെടുത്താണ് പാലം പുനര്‍നിര്‍മിച്ചത്.