‘തൊട്ടാല്‍ പൊളിയുന്ന കണ്‍സ്ട്രക്ഷന്‍’; വൈറല്‍ പുട്ട് പരസ്യത്തിന്റെ പിന്നിലെ ‘തല’ ഇതാണ്!

രുചി പേരെടുക്കും മുന്പ് പാലാരിവട്ടം പുട്ടിന്റെ ക്യാപ്ഷനാണ് താരമായത്. 'തൊട്ടാല് പൊളിയുന്ന കണ്സ്ട്രക്ഷന്' എന്നായിരുന്നു പുട്ടിന്റെ പരസ്യവാചകം.
 | 
‘തൊട്ടാല്‍ പൊളിയുന്ന കണ്‍സ്ട്രക്ഷന്‍’; വൈറല്‍ പുട്ട് പരസ്യത്തിന്റെ പിന്നിലെ ‘തല’ ഇതാണ്!

കൊച്ചി: സമൂഹമാധ്യമങ്ങളില്‍ സൂപ്പര്‍ താരമാണിപ്പോള്‍ പാലാരിവട്ടം പുട്ട്. രുചികൊണ്ട് പേരെടുക്കുകയെന്ന് ഏറെ നാളത്തെ ശ്രമകരമായ പണിയാണ്. തലശ്ശേരിയിലെ ലാ ഫെയര്‍ റെസ്റ്റോറന്റ് അത്തരത്തിലൊരു ശ്രമത്തിന്റെ ഭാഗമായിട്ടാണ് പാലാരിവട്ടം പുട്ടും പുറത്തിക്കിയത്. എന്നാല്‍ രുചി പേരെടുക്കും മുന്‍പ് പാലാരിവട്ടം പുട്ടിന്റെ ക്യാപ്ഷനാണ് താരമായത്. ‘തൊട്ടാല്‍ പൊളിയുന്ന കണ്‍സ്ട്രക്ഷന്‍’ എന്നായിരുന്നു പുട്ടിന്റെ പരസ്യവാചകം.

പരസ്യമിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ വൈറലാവുകയും ചെയ്തു. നടനും സംവിധായകനുമായ വിനീത് ശ്രീനീവാസന്‍ ഉള്‍പ്പെടെയുള്ള നിരവധി സെലിബ്രിറ്റികളാണ് പരസ്യചിത്രം സോഷ്യല്‍ മീഡിയയില്‍  ഷെയര്‍ ചെയ്തിരിക്കുന്നത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയ അന്വേഷിക്കുന്നത് പാലാരിവട്ടം പുട്ടിന്റെ പരസ്യവാചകം എഴുതിയ ആളിനെയാണ്.

പത്തംതിട്ട സ്വദേശിയായ മനു ഗോപാലാണ് ‘തൊട്ടാല്‍ പൊളിയുന്ന കണ്‍സ്ട്രക്ഷന്റെ’ പിന്നില്‍. പാലാരിവട്ടം പുട്ട് വൈറലായതിന് പിന്നാലെ സന്തോഷം രേഖപ്പെടുത്തി മനു രംഗത്ത് വന്നിരുന്നു. പരസ്യ മേഖലയില്‍ ഏറെ നാളായി ജോലി ചെയ്യുന്ന മനു റേഡിയോ മിര്‍ച്ചിയിലും ജോലി ചെയ്തിരുന്നു.