മണല്‍ പുറത്തേക്ക് കൊണ്ടുപോകരുതെന്ന് വനംവകുപ്പ്; പമ്പയിലെ മണലെടുപ്പ് നിര്‍ത്തി

പമ്പ: പമ്പയില് നിന്ന് ശേഖരിക്കുന്ന മണല് പുറത്തേക്ക് കൊണ്ടുപോകാന് പാടില്ലെന്ന് വനം വകുപ്പിന്റെ ഉത്തരവ്. ഇതേത്തുടര്ന്ന് പമ്പയിലെ മണലെടുപ്പ് നിര്ത്തിവെച്ചു. വനംവകുപ്പ് സെക്രട്ടറിയാണ് മണല് പുറത്തേക്ക് കൊണ്ടുപോകാന് പാടില്ലെന്ന് ഉത്തരവിറക്കിയത്. ഇതുവരെ ശേഖരിച്ച മണല് നീക്കം ചെയ്യാന് അനുമതി നല്കിയിട്ടുണ്ടെങ്കിലും അനിശ്ചിതത്വം നിലനില്ക്കുന്നതിനാലാണ് മണലെടുപ്പ് നിര്ത്തിവെച്ചിരിക്കുന്നത്. കഴിഞ്ഞ മാസം 29ന് ചീഫ് സെക്രട്ടറിയായിരുന്ന ടോം ജോസ്, ഡിജിപി, റവന്യൂ സെക്രട്ടറി തുടങ്ങിയവര് സ്ഥലം സന്ദര്ശിച്ചിരുന്നു. മണല് നീക്കം ചെയ്യാന് അടിയന്തരമായി അനുമതി നല്കണമെന്നും വനംവകുപ്പിന്റെ അനുമതിക്കായി കാത്തു
 | 
മണല്‍ പുറത്തേക്ക് കൊണ്ടുപോകരുതെന്ന് വനംവകുപ്പ്; പമ്പയിലെ മണലെടുപ്പ് നിര്‍ത്തി

പമ്പ: പമ്പയില്‍ നിന്ന് ശേഖരിക്കുന്ന മണല്‍ പുറത്തേക്ക് കൊണ്ടുപോകാന്‍ പാടില്ലെന്ന് വനം വകുപ്പിന്റെ ഉത്തരവ്. ഇതേത്തുടര്‍ന്ന് പമ്പയിലെ മണലെടുപ്പ് നിര്‍ത്തിവെച്ചു. വനംവകുപ്പ് സെക്രട്ടറിയാണ് മണല്‍ പുറത്തേക്ക് കൊണ്ടുപോകാന്‍ പാടില്ലെന്ന് ഉത്തരവിറക്കിയത്. ഇതുവരെ ശേഖരിച്ച മണല്‍ നീക്കം ചെയ്യാന്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാലാണ് മണലെടുപ്പ് നിര്‍ത്തിവെച്ചിരിക്കുന്നത്.

കഴിഞ്ഞ മാസം 29ന് ചീഫ് സെക്രട്ടറിയായിരുന്ന ടോം ജോസ്, ഡിജിപി, റവന്യൂ സെക്രട്ടറി തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. മണല്‍ നീക്കം ചെയ്യാന്‍ അടിയന്തരമായി അനുമതി നല്‍കണമെന്നും വനംവകുപ്പിന്റെ അനുമതിക്കായി കാത്തു നില്‍ക്കേണ്ടതില്ലെന്നും ചീഫ് സെക്രട്ടറി വാക്കാല്‍ നിര്‍ദേശം നല്‍കി. ഇതേത്തുടര്‍ന്നാണ് മണല്‍ നീക്കം സാധാരണ നിലയിലായത്.

ഇതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് വനംവകുപ്പിന്റെ ഉത്തരവ് എത്തിയിരിക്കുന്നത്. ദുരന്തനിവാരണ സേനയുടെ ഉത്തരവ് അനുസരിച്ച് മണല്‍ എടുക്കാമെങ്കിലും ഇത് പുറത്തേക്ക് കൊണ്ടുപോകാന്‍ പാടില്ലെന്നാണ് ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്. പ്രളയത്തിന് ശേഷം ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തില്‍ ശേഖരിച്ച മണല്‍ നീക്കം ചെയ്യാമെന്നും ഇതിന്റെ വില പിന്നീട് നിശ്ചയിക്കുമെന്നുമാണ് ഉത്തരവ് പറയുന്നത്.