പാര്‍വതിയെ അധിക്ഷേപിച്ചവര്‍ക്കെതിരെ കേസ്: ചോദ്യങ്ങളും ഉത്തരങ്ങളുമടങ്ങുന്ന പോസ്റ്റ് വൈറല്‍

കസബയിലെ സ്ത്രീവിരുദ്ധത ചൂണ്ടിക്കാട്ടിയതിന്റെ പേരില് പാര്വതിക്കു നേരെയുണ്ടായ സൈബര് ആക്രമണത്തില് പോലീസ് നടപടി ആരംഭിച്ചു കഴിഞ്ഞു. ഈ പശ്ചാത്തലത്തില് പാര്വതിക്കെതിരെയുണ്ടായ അധിക്ഷേപങ്ങളെ ന്യായീകരിച്ചുകൊണ്ട് സോഷ്യല് മീഡിയയില് പ്രത്യക്ഷപ്പെട്ട ചോദ്യങ്ങള് സമാഹരിക്കുന്ന പോസ്റ്റ് ഫേസ്ബുക്കില് വൈറലാകുന്നു. ഓരോ ചോദ്യങ്ങള്ക്കും മറുപടികളും നല്കിക്കൊണ്ടാണ് ഹിരണ് വേണുഗോപാലിന്റെ പോസ്റ്റ്. ട്രോളുകള് വ്യക്തിഹത്യയോളമെത്തിയ സാഹചര്യത്തിലാണ് പാര്വതി പരാതിയുമായി പോലീസിനെ സമീപിച്ചത്.
 | 

പാര്‍വതിയെ അധിക്ഷേപിച്ചവര്‍ക്കെതിരെ കേസ്: ചോദ്യങ്ങളും ഉത്തരങ്ങളുമടങ്ങുന്ന പോസ്റ്റ് വൈറല്‍

കസബയിലെ സ്ത്രീവിരുദ്ധത ചൂണ്ടിക്കാട്ടിയതിന്റെ പേരില്‍ പാര്‍വതിക്കു നേരെയുണ്ടായ സൈബര്‍ ആക്രമണത്തില്‍ പോലീസ് നടപടി ആരംഭിച്ചു കഴിഞ്ഞു. ഈ പശ്ചാത്തലത്തില്‍ പാര്‍വതിക്കെതിരെയുണ്ടായ അധിക്ഷേപങ്ങളെ ന്യായീകരിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട ചോദ്യങ്ങള്‍ സമാഹരിക്കുന്ന പോസ്റ്റ് ഫേസ്ബുക്കില്‍ വൈറലാകുന്നു. ഓരോ ചോദ്യങ്ങള്‍ക്കും മറുപടികളും നല്‍കിക്കൊണ്ടാണ് ഹിരണ്‍ വേണുഗോപാലിന്റെ പോസ്റ്റ്. ട്രോളുകള്‍ വ്യക്തിഹത്യയോളമെത്തിയ സാഹചര്യത്തിലാണ് പാര്‍വതി പരാതിയുമായി പോലീസിനെ സമീപിച്ചത്.

പോസ്റ്റ് വായിക്കാം

വീണ്ടും പാര്‍വ്വതി. ഒരു FAQ.

1. ഓള്‍ക്ക് എന്തും പറയാം, പക്ഷെ പാര്‍വതിക്കെതിരെ പറഞ്ഞാല്‍ അത് പോലീസ് കേസാക്കും!

ഉ. പാര്‍വ്വതി ഒരു അഭിപ്രായമാണ് പറഞ്ഞത്. അതിലെ ഒരു ഉദാഹരണമായിരുന്നു കസബ. പാര്‍വ്വതിക്ക് നേരെ വന്ന റേപ്പ് ത്രറ്റുകള്‍, ഭീഷണികള്‍, മോശം വാക്കുകള്‍ക്കെതിരെ ആണ് കേസ്. രണ്ടും രണ്ടാണ്.

2. അയ്യേ, വലിയ ധൈര്യം, ഡയലോഗ് അടി, തിരിച്ച് ചോദ്യം ചോദിച്ചപ്പോള്‍ പോലീസ് കേസും! ദയനീയം

ഉ. പോലീസില്‍ കേസ് കൊടുക്കുന്നത് ഭീരുത്വമല്ല. ചോദ്യത്തിനെതിരെയല്ല കേസ്, ഭീഷണിക്കും അധിക്ഷേപത്തിനും എതിരെയാണ്. നിയമം വഴി തന്നെയാണ് പോകേണ്ടത്.

3. പാര്‍വതിക്ക് കസബയെ നിരോധിക്കാന്‍ ആവശ്യപ്പെടാം. പക്ഷെ മായാനദിയെ പറഞ്ഞാല്‍ അത് ആവിശ്കാരസ്വാതന്ത്ര്യ പ്രശ്‌നം.കഞ്ചാവബു ഫാന്‍സിന്റെ രോധനം. ത്ഫു.

ഉ. കസബ നിരോധിക്കണമെന്നൊ, ആ സീന്‍ ഉള്ള സിനിമ നിരോധിക്കണമെന്നൊ പാര്‍വതി പറഞ്ഞിട്ടില്ല. അണ്ണാക്കിലേക്ക് വാക്കുകള്‍ തിരുകി കേറ്റരുത്.

4. ദിലീപിനെ ഇഷ്ടമല്ലാത്തവര്‍ക്ക് രാമലീല നിരോധിക്കാം, ആഷിക്കിനെ ഇഷ്ടമല്ലാത്തവര്‍ക്ക് മായനദിക്കെതിരെ സംസാരിച്ചൂടേ?

ഉ. ആര്‍ക്കും ആരേയും എതിര്‍ത്ത് ‘മാന്യമായി’ സംസാരിക്കാം. നിരോധനവും പ്രതിഷേധവും ഒക്കെ ആവശ്യപ്പെടാം. ഒരു സംഘടനയും രാമലീല ‘നിരോധിക്കണം’ എന്ന് പറഞ്ഞില്ല. കാണില്ലന്നെ പറഞ്ഞിരുന്നുള്ളു. പിന്നെ, ആഷിക്കിനോടല്ലല്ലോ, മമ്മുട്ടിയുടെ സിനിമയെ ഉദാഹരണമായി പറഞ്ഞ പാര്‍വതിയുടെ അടുത്തിരുന്ന റീമയുടെ ഭര്‍ത്താവ് നിര്‍മ്മിച്ച സിനിമയോടല്ലേ പ്രശ്‌നം. രണ്ടും രണ്ടവസ്ഥയല്ലേ!

5. നിങ്ങള്‍ക്ക് മോഡിയേയും കുമ്മനത്തേയും പിണറായേയും ട്രോളാം. പക്ഷെ പെണ്ണിനെ ട്രോളിയാല്‍ കേസ്!

ഉ. ട്രോളും അധിക്ഷേപവും രണ്ടും രണ്ടാണ്. അബ്യൂസീവായ, വൃത്തികേട് പറയുന്ന പോസ്റ്റുകളെ ട്രോള്‍ ആയി പരിഗണിക്കേണ്ട ആവശ്യം ഇല്ല. അത് വൃത്തികേട് മാത്രമാണ്.

6. വലിയ ഫെമിനിസം പറയും. എന്നിട്ട് പടത്തില്‍ അവള്‍ക്ക് കിസ്സ് ചെയ്യാം, സിഗററ്റ് വലിക്കാം, കുളി സീന്‍ കാണിക്കാം

ഉ. പിന്നേ സിഗററ്റ് വലിക്കാതെ കിസ്സില്ലാതെ ഇരിക്കുന്നതല്ലേ ഫെമിനിസം.. പോടാ മരപ്പട്ടി കണ്ടം വഴി !

വീണ്ടും പാർവ്വതി. ഒരു FAQ. 1. ഓൾക്ക് എന്തും പറയാം, പക്ഷെ പാർവതിക്കെതിരെ പറഞ്ഞാൽ അത് പോലീസ് കേസാക്കും! ഉ. പാർവ്വതി ഒര…

Posted by Hiran Venugopalan on Wednesday, December 27, 2017