കുട്ടികള്‍ക്കായി ബൈജൂസ് ആപ്പ് വാങ്ങാനിരിക്കുന്നവര്‍ ഈ അനുഭവക്കുറിപ്പുകള്‍ വായിക്കണം

കുട്ടികള്ക്ക് വേണ്ടി വാങ്ങിയ ബൈജൂസ് ആപ്പ് സബ്സ്ക്രിപ്ഷന് ഒടുവില് ബാധ്യതയായി മാറിയെന്ന് ചില രക്ഷിതാക്കള്
 | 
കുട്ടികള്‍ക്കായി ബൈജൂസ് ആപ്പ് വാങ്ങാനിരിക്കുന്നവര്‍ ഈ അനുഭവക്കുറിപ്പുകള്‍ വായിക്കണം

സ്‌കൂള്‍ കുട്ടികളെ ഗണിതപഠനത്തിന് സഹായിക്കുന്ന ബൈജൂസ് ആപ്പ് രക്ഷിതാക്കള്‍ക്ക് ആപ്പായി മാറുകയാണോ? കുട്ടികള്‍ക്ക് വേണ്ടി വാങ്ങിയ ബൈജൂസ് ആപ്പ് സബ്‌സ്‌ക്രിപ്ഷന്‍ ഒടുവില്‍ ബാധ്യതയായി മാറിയെന്ന് ചില രക്ഷിതാക്കള്‍ സോഷ്യല്‍ മീഡിയയില്‍ ആരോപിക്കുന്നു. സൂപ്പര്‍താരങ്ങള്‍ അഭിനയിക്കുന്ന പരസ്യങ്ങളും മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവുകളുമായി വന്‍ മാര്‍ക്കറ്റിംഗ് നടത്തിയാണ് രക്ഷിതാക്കളെ ബൈജൂസിലേക്ക് ആകര്‍ഷിക്കുന്നത്. സാമ്പത്തികനില കുറഞ്ഞ രക്ഷിതാക്കള്‍ ബൈജൂസ് ആപ്പില്‍ പെട്ടുപോകരുതെന്നും അനുഭവക്കുറിപ്പുകളില്‍ ചിലര്‍ പറയുന്നു.

ഒരു ടാബ് കയ്യില്‍ കിട്ടുമെന്നതിനാല്‍ കുട്ടികള്‍ ഇതില്‍ വീഴുമെന്ന് ഒരു രക്ഷിതാവ് പറയുന്നു. കുട്ടിയുടെ ഐക്യു ടെസ്റ്റ് നടത്തി 100ല്‍ 98 മാര്‍ക്ക് നല്‍കുന്നു. കുട്ടിയുടെ കഴിവുകളെക്കുറിച്ച് പുകഴ്ത്തി ആപ്പ് പര്‍ച്ചേസ് ചെയ്യിക്കും. കടലാസുകള്‍ ഒപ്പിടുമ്പോള്‍ പലതും രക്ഷിതാക്കള്‍ വായിക്കില്ല. 15 ദിവസം കഴിഞ്ഞാല്‍ ക്യാന്‍സലേഷന്‍ സാധിക്കില്ല എന്ന കാര്യം മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവുകളില്‍ പലരും പറയില്ല.

ഒടുവില്‍ കുട്ടിക്ക് സ്‌കൂളിലെ പഠിത്തവും ബൈജൂസും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാതെ വരുമ്പോള്‍ ബൈജൂസ് നിര്‍ത്താമെന്ന് വിചാരിച്ചാല്‍ ബ്ലേഡ് കമ്പനിയില്‍ നിന്നും പണം വായ്പ എടുത്തതിനേക്കാള്‍ മോശമായിട്ടായിരിക്കും ഫൈനാന്‍സ് ടീമില്‍ നിന്നും കോളുകള്‍ വരികയെന്നാണ് രക്ഷിതാവ് കുറിക്കുന്നത്. അനുഭവസ്ഥരായ പലരും ഈ പോസ്റ്റ് ഷെയര്‍ ചെയ്യുന്നുണ്ട്.

നാല് വര്‍ഷത്തേക്ക് സബ്‌സ്‌ക്രിപ്ഷന്‍ എടുത്ത് വെട്ടിലായെന്ന് മറ്റൊരാള്‍ പറയുന്നു. ബാങ്ക് ലോണ്‍ എടുത്താണ് ആപ്പ് വാങ്ങിയത്. ഇതില്‍ റീഫണ്ട് എന്ന ഓപ്ഷനില്ല. ആദ്യമൊക്കെ ഉത്സാഹം കാട്ടിയിരുന്ന കുട്ടികള്‍ ഇപ്പോള്‍ ഇതില്‍ താല്‍പര്യം കാണിക്കുന്നില്ലെന്നും പോസ്റ്റില്‍ പറയുന്നു.

പോസ്റ്റുകള്‍ വായിക്കാം

ബൈജൂസ്‌ ആപ്പ്
……
സാമ്പത്തികനില കുറഞ്ഞ രക്ഷിതാക്കൾ ബൈജുസിൻറെ ആപ്പിൽ പെട്ട് പോകാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്.
കുറ്റം പറച്ചിൽ അല്ല, ബൈജൂസ് ആപ്പിൽ പെട്ടുപോയ ഒരു രക്ഷിതാവിൻറെ രോദനം.

മുൻകൂട്ടി appointment വാങ്ങി marketing executive വീട്ടിൽ വരും .

വികസിത രാജ്യങ്ങൾ പിന്തുടരുന്ന സ്മാർട്ട് ക്ലാസുകളെകുറിച്ചും നമ്മുടെ പഠന രീതികളുടെ അശാസ്ത്രീയതയെക്കുറിച്ചും, പുസ്തകം വെച്ചുള്ള പഠനം എത്ര അപരിഷ്കൃതം ആണെന്നും വളരെ വിശ്വസനീയമായ രീതിയിൽ നമ്മളോട് സംസാരിക്കും .
നമ്മുടെ മക്കളുടെ IQ നമ്മുടെ മുന്നിൽ വച്ച് പരീക്ഷിക്കും .

ബാഹുബലി സിനിമയിൽ ബാഹുബലിയും ദേവസേനയും പന്നിയെ കൊല്ലാൻ ഉപയോഗിച്ച അമ്പുകളുടെ നിറമെന്താണ് എന്ന് ചോദിക്കും.
കുട്ടികൾ പിങ്ക് നീല എന്ന് ഉത്തരം പറയും.
” കൃത്യം ആണ്, കണ്ടോ വിഷ്വലുകൾ അവരുടെ മനസ്സിൽ മായാതെ നിൽക്കുന്നു. അതുകൊണ്ടാണ് അവർക്ക് ഇങ്ങനെ പറയാൻ കഴിഞ്ഞത് അതുപോലെ visual ൻറെ അനന്ത സാധ്യതകൾ ഉപയോഗിച്ചുകൊണ്ട് ആണ് ബൈജൂസ് ആപ്പ് തയ്യാറാക്കിയിട്ടുള്ളത് എന്ന് പറയും. സാധാരണ മലയാളം മീഡിയമോ സ്റ്റേറ്റ് സിലബസോ ഫോളോ ചെയ്യുന്ന കുട്ടികൾക്ക് അവരുടെ ബൈജൂസ് സ്മാർട്ട് ക്ലാസ് ഫോളോ ചെയ്യാൻ കഴിയുമോ എന്ന് പോലും നോക്കാതെ ആപ്ലിക്കേഷൻ പർച്ചേസ് ചെയ്യിക്കാനുള്ള ശ്രമങ്ങൾ ആയി പിന്നെ.

മനോഹരമായ ഒരു ടാബ് കയ്യിൽ കിട്ടും എന്ന് അറിയുന്നതോടുകൂടി കുട്ടികൾ വീഴും .
അവർ ഒരു ഐക്യൂ ടെസ്റ്റ് നടത്തി കുട്ടിക്ക് 100 ൽ 98 മാർക്ക് നൽകും .

ഈ കുട്ടിക്ക് ബൈജൂസ് ഫോളോ ചെയ്യാനുള്ള എല്ലാ മിടുക്കും ഉണ്ടെന്ന് അഭിനന്ദിക്കും .
അങ്ങനെ പലതും പറഞ്ഞ് നമ്മളെക്കൊണ്ട് പർച്ചേസ് ചെയ്യിക്കും. ഒന്നും രണ്ടും കുട്ടികളുണ്ടെങ്കിൽ പിന്നെ പറയണ്ട .

പല കടലാസുകൾ സൈൻ ചെയ്തു കൊടുക്കുമ്പോൾ പലതും നമ്മൾ വായിക്കില്ല.
15 ദിവസം കഴിഞ്ഞാൽ ക്യാൻസലേഷൻ സാധ്യമല്ല എന്ന കാര്യം പലരും പറയില്ല.

ഒടുവിൽ കുട്ടിക്ക് ബൈജുസും സ്കൂളിലെ പഠിപ്പും രണ്ടും മുന്നോട്ടു കൊണ്ടുപോകാൻ ആവാതെ ബൈജൂസ് നിർത്തി കളയാം എന്ന് തീരുമാനിച്ചു പോയാൽ ബ്ലേഡ് കമ്പനിയിൽ നിന്നും പണം വായ്പ എടുത്തതിനേക്കാൾ മോശമായിട്ടാണ് പിന്നീട് ഫൈനാൻസ് ടീമിൽ നിന്നും നിരന്തരം കോളുകൾ വരിക.

അന്ന് ആദ്യമായി വീട്ടിൽ വന്ന ആ സൗമ്യനായ മാർക്കറ്റിംഗ് എക്സിക്യൂട്ടീവനെ നമ്മൾ സ്മരിച്ചുപോകും.

മോഹൻലാൽ ആണ് ഇതിൻറെ പരസ്യം പറയുന്നത് എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ് .

NB:
ഈ പറഞ്ഞതൊക്കെ എന്നെപ്പോലെ, സാധാരണ പഠനനിലവാരം ഉള്ള കുട്ടികളുള്ള സാധാരണ രക്ഷിതാക്കളുടെ ശ്രദ്ധക്ക് മാത്രം ആണ് .
അല്ലാത്തവരുടെ കാര്യം എനിക്കറിയില്ല

ബൈജൂസ്‌ ആപ്പ് ……സാമ്പത്തികനില കുറഞ്ഞ രക്ഷിതാക്കൾ ബൈജുസിൻറെ ആപ്പിൽ പെട്ട് പോകാതിരിക്കാൻ…

Posted by Sreelakshmi Arackal on Saturday, August 17, 2019

 

കഴിഞ്ഞ ആഴ്ച്ച ഒരു സുഹൃത്ത് വിളിച്ചിരുന്നു. ബൈജൂസ് ആപ്പ് ടാബ്‌‌ലറ്റിന്റെ ലോക്ക് മറന്നുപോയി, അത് റീസെറ്റ് ചെയ്യാനുള്ള വഴികൾ ചോദിച്ചുകൊണ്ട്. വഴികൾ പറഞ്ഞു കൊടുത്തതിനു ശേഷം ഈ ആപ്പിനെക്കുറിച്ചുള്ള ആത്മാർത്ഥമായ അഭിപ്രായം പറയാൻ പറഞ്ഞപ്പോൾ സുഹൃത്ത് അനുഭവം തുറന്ന് പറഞ്ഞു..

അപ്പുറത്തെ വീട്ടിലും ബൈജു ഉണ്ട്. ഇപ്പുറത്തെ വീട്ടിലും ബൈജു ഉണ്ട് എന്നതുപോലെയുള്ള കാരണങ്ങളാൽ മേൽ കീഴ് നോട്ടമില്ലാതെ മക്കളുടെയും ഭാര്യയുടെയും നിർബന്ധപ്രകാരം എടുത്തപോയി. ആദ്യമൊക്കെ വലിയ ഉത്സാഹമായിരുന്നെങ്കിലും ഇപ്പോൾ പിള്ളേർ ആ ഭാഗത്തേയ്ക്ക് തിരിഞ്ഞ് നോക്കുന്നെ ഇല്ലത്രേ . നാലു വർഷത്തേയ്ക്ക് ആണ്‌ സബ്സ്ക്രിപ്ഷൻ എടുത്തത്. റീഫണ്ട് എന്ന ഒപ്ഷനേ ഇല്ല. ബാങ്ക് വഴി ലോൺ ആയാണ്‌ എടുത്തത്. അറുപതിനായിരമോ എഴുപതിനായിരമോ മറ്റോ ആയി. കാശ് പോയതിന്റെ വേദന ഉള്ളിൽ ഒതുക്കി ഇതുപോലെ പല സുഹൃത്തുക്കളും ആപ്പിൽ ആയിട്ടുണ്ട്. അതുകൊണ്ട് പ്രിയ സുഹൃത്തുക്കളേ കാശു ലാഭവും ഡിസ്കൗണ്ടും മോഹിച്ച് ദീർഘകാല സബ്സ്ക്രിപ്ഷൻ എടുത്ത് കാശു കളയാതിരിക്കുക. എല്ലാ കുട്ടികളുടെയും താല്പര്യങ്ങൾ ഒരുപോലെ ആയിരിക്കണം എന്നില്ല. അതിനാൽ മാർക്കറ്റിംഗ് തന്ത്രങ്ങളിൽ വീഴാതെ ഹ്രസ്വകാല സബ്സ്ക്രിപ്ഷൻ ഒപ്ഷനുകൾ പരീക്ഷിച്ച് ഗുണം ഉറപ്പ് വരുത്തിയതിനു ശേഷം മാത്രം മുന്നോട്ട്‌ പോവുക. പതിനഞ്ചു ദിവസത്തെ മണി ബാക്ക് ഗ്യാരണ്ടി ഗിമ്മിക്കുകളിൽ വീഴാതിരിക്കുക. പതിനഞ്ചു ദിവസം കൊണ്ട് ഒരു തരത്തിലും കുട്ടികളുടെ അഭിരുചി അളക്കാൻ പറ്റില്ല.

സ്വന്തമായി ഇന്റർനെറ്റിൽ സേർച്ച് ചെയ്ത് യൂടൂബ് വീഡിയോകളിലൂടെയും മറ്റും സംശയങ്ങൾ തീർക്കുന്ന കുട്ടികൾക്ക് ഇതിന്റെ ആവശ്യമില്ലെങ്കിലും അവരുടെ സമയം ലാഭിക്കാൻ ഒരു പക്ഷേ‌ ബൈജൂസ് ആപ്പിനു കഴിഞ്ഞേക്കാം എങ്കിലും എല്ലാവരുടേയും കാര്യത്തിൽ അത്തരം ഒരു ഗുണം കിട്ടി എന്നു വരില്ല.

കഴിഞ്ഞ ആഴ്ച്ച ഒരു സുഹൃത്ത് വിളിച്ചിരുന്നു. ബൈജൂസ് ആപ്പ് ടാബ്‌‌ലറ്റിന്റെ ലോക്ക് മറന്നുപോയി, അത് റീസെറ്റ്…

Posted by സുജിത് കുമാർ on Saturday, August 17, 2019