മമ്മൂട്ടിയുടെ കസബക്കെതിരെ നടി പാര്‍വതി; വിമര്‍ശനം ചലച്ചിത്രോത്സവ വേദിയില്‍

മമ്മൂട്ടി നായകനായെത്തിയ കസബ എന്ന ചിത്രത്തിനെതിരെ രൂക്ഷ വിമര്ശനവുമായി നടി പാര്വതി. നിര്ഭാഗ്യവശാല് ആ പടം കാണേണ്ടി വന്നു എന്ന് പറഞ്ഞ പാര്വതി ആദ്യം പേര് വ്യക്തമാക്കിയില്ലെങ്കിലും പിന്നീട് ഗീതു മോഹന്ദാസിന്റെ നിര്ബന്ധ പ്രകാരം കസബയാണെന്ന് വെളിപ്പെടുത്തി.
 | 

മമ്മൂട്ടിയുടെ കസബക്കെതിരെ നടി പാര്‍വതി; വിമര്‍ശനം ചലച്ചിത്രോത്സവ വേദിയില്‍

തിരുവനന്തപുരം: മമ്മൂട്ടി നായകനായെത്തിയ കസബ എന്ന ചിത്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി പാര്‍വതി. നിര്‍ഭാഗ്യവശാല്‍ ആ പടം കാണേണ്ടി വന്നു എന്ന് പറഞ്ഞ പാര്‍വതി ആദ്യം പേര് വ്യക്തമാക്കിയില്ലെങ്കിലും പിന്നീട് ഗീതു മോഹന്‍ദാസിന്റെ നിര്‍ബന്ധ പ്രകാരം കസബയാണെന്ന് വെളിപ്പെടുത്തി.

തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയുടെ ഓപ്പണ്‍ ഫോറത്തിലാണ് പാര്‍വതി മമ്മൂട്ടിച്ചിത്രത്തെ വിമര്‍ശിച്ചത്. തന്റെ പ്രതിഭ തെളിയിച്ച ഒരു മഹാനടന്‍ സ്‌ക്രീനില്‍ സ്ത്രീകളോട് അപകീര്‍ത്തികരമായ ഡയലോഗുകള്‍ പറയുന്നത് സങ്കടകരമാണെന്ന് പാര്‍വതി പറഞ്ഞു.

ഒരു നായകന്‍ പറയുമ്പോള്‍ അത് മഹത്വവല്‍ക്കരണവും മറ്റു പുരുഷന്‍മാര്‍ക്ക് ഇതേകാര്യം ചെയ്യാനുള്ള ലൈസന്‍സ് നല്‍കലുമാണ്. ഇത് ചെയ്യുകയെന്നത് സെക്‌സിയും കൂളുമാണെന്ന് അവര്‍ ധരിക്കുന്നു. അതിനെക്കുറിച്ച് നമ്മള്‍ സംസാരിച്ചു. ഇനിയും സംസാരിച്ചുകൊണ്ടേയിരിക്കും. കാരണം ഇതേ പോലൊരു നായകത്വം നമുക്ക് വേണ്ടെന്ന് പാര്‍വതി വ്യക്തമാക്കി.

വീഡിയോ കാണാം

Open Forum- Third Day @ IFFK 2017

Open Forum- Third Day @ IFFK 2017#IFFK2017 #filmfestival #openforum

Posted by Mathrubhumi on Sunday, December 10, 2017