ആന്‍ജിയോഗ്രാമിനിടെ കത്തീറ്റര്‍ ഹൃദയത്തില്‍ തുളച്ചു കയറി വീട്ടമ്മ മരിച്ചു

ആന്ജിയോഗ്രാമിനിട കത്തീറ്റര് തുളച്ചു കയറി രോഗി മരിച്ചു
 | 
ആന്‍ജിയോഗ്രാമിനിടെ കത്തീറ്റര്‍ ഹൃദയത്തില്‍ തുളച്ചു കയറി വീട്ടമ്മ മരിച്ചു

ആലപ്പുഴ: ആന്‍ജിയോഗ്രാമിനിട കത്തീറ്റര്‍ തുളച്ചു കയറി രോഗി മരിച്ചു. ചിങ്ങോലി സ്വദേശിനി ബിന്ദു (54) ആണ് മരിച്ചത്. കത്തീറ്റര്‍ ഒടിഞ്ഞ് ഹൃദയ വാല്‍വില്‍ തുളഞ്ഞു കയറുകയായിരുന്നുവെന്നാണ് വിവരം. മാവേലിക്കര തട്ടാരമ്പലത്തുള്ള സ്വകാര്യ ആശുപത്രിയിലാണ് കഴിഞ്ഞ മാസം മൂന്നാം തിയതി ബിന്ദു ചികിത്സക്കായെത്തിയത്. പിന്നീട് ഇവിടെത്തന്നെ ആന്‍ജിയോഗ്രാമിന് വിധേയയായി.

ചികിത്സക്കിടെ അപകടമുണ്ടായതിനെ തുടര്‍ന്ന് ബിന്ദുവിനെ പരുമലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയയിലൂടെ കത്തീറ്റര്‍ പുറത്തെടുക്കുകയും ചെയ്തു. ഇതിന് ശേഷം വിശ്രമത്തിലായിരുന്നു ഇവര്‍. കഴിഞ്ഞ ദിവസം രാത്രിയില്‍ നില ഗുരുതരമാകുകയും ഹരിപ്പാട് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിക്കുകയുമായിരുന്നു.

ചികിത്സയില്‍ പിഴവുണ്ടായിട്ടുണ്ടെന്ന് മാവേലിക്കരയിലെ ആശുപത്രി വ്യക്തമാക്കിയിട്ടുണ്ട്. ബന്ധുക്കള്‍ ആശുപത്രിക്കെതിരെ എസ്പിക്ക് പരാതി നല്‍കി. ബിന്ദുവിന്റെ മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തു.