സുരേന്ദ്രനെ കാലുവാരിയത് കൂടെ നടന്നവര്‍! ബിജെപി പ്രവര്‍ത്തകരെ വിമര്‍ശിച്ച് പി.സി.ജോര്‍ജ്

പത്തനംതിട്ടയില് കെ.സുരേന്ദ്രന്റെ തോല്വിക്കു പിന്നില് ബിജെപി പ്രവര്ത്തകരെന്ന് പി.സി.ജോര്ജ്.
 | 
സുരേന്ദ്രനെ കാലുവാരിയത് കൂടെ നടന്നവര്‍! ബിജെപി പ്രവര്‍ത്തകരെ വിമര്‍ശിച്ച് പി.സി.ജോര്‍ജ്

പത്തനംതിട്ട: പത്തനംതിട്ടയില്‍ കെ.സുരേന്ദ്രന്റെ തോല്‍വിക്കു പിന്നില്‍ ബിജെപി പ്രവര്‍ത്തകരെന്ന് പി.സി.ജോര്‍ജ്. കൂടെ നടന്ന ബിജെപി പ്രവര്‍ത്തകരാണ് സുരേന്ദ്രന്റെ കാലു വാരിയത്. ഇവര്‍ വോട്ട് മറിക്കുകയായിരുന്നു. തിരുവനന്തപുരത്തെയും പത്തനംതിട്ടയിലെയും തോല്‍വി ബിജപി ദേശീയ നേതൃത്വം അന്വേഷിക്കണമെന്നും പി.സി.ജോര്‍ജ് ആവശ്യപ്പെട്ടു.

പി.സി.ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ജനപക്ഷം അടുത്തിടെയാണ് എന്‍ഡിഎയില്‍ ചേര്‍ന്നത്. പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തിന്റെ ഭാഗമായ ജോര്‍ജിന്റെ പൂഞ്ഞാര്‍ മണ്ഡലത്തില്‍ വന്‍ തിരിച്ചടിയാണ് സുരേന്ദ്രന് കിട്ടിയത്. ശബരിമല വിഷയം വോട്ടായി മാറുമെന്ന് ബിജെപി പ്രതീക്ഷിച്ച പത്തനംതിട്ടയില്‍ പാര്‍ട്ടിയുടെ ശക്തനായ സ്ഥാനാര്‍ത്ഥി കൂടിയായി കണക്കാക്കപ്പെട്ടിരുന്ന സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്താണ് എത്തിയത്.

ശബരിമല വിഷയവുമായി ബന്ധപ്പെട്ട കേസുകളില്‍ ജയിലിലാക്കപ്പെട്ട സുരേന്ദ്രന്റെ ഇര പരിവേഷം വോട്ടാകുമെന്ന കണക്കൂകൂട്ടല്‍ ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളില്‍ പോലും തകര്‍ന്നു. ആറന്‍മുളയില്‍ പോലും ബിജെപി പിന്നിലേക്ക് പോകുകയായിരുന്നു. അതേസമയം ശബരിമല വിഷയം തിരിച്ചടിയായില്ലെന്നാണ് സുരേന്ദ്രന്‍ പ്രതികരിച്ചത്. അതിന്റെ തെളിവാണ് നിയമസഭാ തെരഞ്ഞെടുപ്പിനെക്കാള്‍ ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ ലഭിച്ചതെന്ന് സുരേന്ദ്രന്‍ അവകാശപ്പെട്ടു.