പി.സി ജോര്‍ജിനെ ‘കൂവിയോടിച്ച്’ സ്വന്തം നാട്ടുകാര്‍, അസഭ്യം വര്‍ഷം നടത്തി പി.സി; വീഡിയോ കാണാം

പി.സി ജോര്ജ് എം.എല്.എയെ 'കൂവിയോടിച്ച്' സ്വന്തം നാട്ടുകാര്. ചേന്നാട്ട് കവലയില് നടന്ന ഈരാട്ടുപേട്ട വോളിബോള് ടൂര്ണമെന്റ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് എം.എല്.എയെ നാട്ടുകാര് കൂവലോടെ വരവേറ്റത്. കൂവല് ശക്തിയാതോടെ പ്രകോപിതനായ പി.സി അസഭ്യ വര്ഷത്തോടെയാണ് ഉദ്ഘാടന പ്രസംഗം നടത്തിയത്. തിങ്ങിനിറഞ്ഞ ഗ്യാലറിയില് നിന്ന് പി.സിയെ കാണികളും തിരിച്ച് തെറിവിളിച്ചു. സംഭവത്തിന്റെ വീഡിയോ സോഷ്യല് മീഡിയയില് വൈറലായിട്ടുണ്ട്.
 | 
പി.സി ജോര്‍ജിനെ ‘കൂവിയോടിച്ച്’ സ്വന്തം നാട്ടുകാര്‍, അസഭ്യം വര്‍ഷം നടത്തി പി.സി; വീഡിയോ കാണാം

കോട്ടയം: പി.സി ജോര്‍ജ് എം.എല്‍.എയെ ‘കൂവിയോടിച്ച്’ സ്വന്തം നാട്ടുകാര്‍. ചേന്നാട്ട് കവലയില്‍ നടന്ന ഈരാട്ടുപേട്ട വോളിബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് എം.എല്‍.എയെ നാട്ടുകാര്‍ കൂവലോടെ വരവേറ്റത്. കൂവല്‍ ശക്തിയാതോടെ പ്രകോപിതനായ പി.സി അസഭ്യ വര്‍ഷത്തോടെയാണ് ഉദ്ഘാടന പ്രസംഗം നടത്തിയത്. തിങ്ങിനിറഞ്ഞ ഗ്യാലറിയില്‍ നിന്ന് പി.സിയെ കാണികളും തിരിച്ച് തെറിവിളിച്ചു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

കൂവല്‍ അസഹ്യമായതോടെ സംഘാടകരില്‍ നിന്ന് പി.സി മൈക്ക് പിടിച്ചുവാങ്ങി പ്രസംഗം ആരംഭിച്ചു. തൂങ്ങി ചാവെടാ എന്ന മുഖവുരയോടെയാണ് പിസി പ്രസംഗം ആരംഭിക്കുന്നത്. ഇത് ഞാന്‍ ജനിച്ച് വളര്‍ന്ന കവലയാണ്, നിന്നെ ഒന്നും പേടിച്ച് പോകുന്നവനല്ല ഞാന്‍, നീ കൂവിയാല്‍ ഞാനും കൂവും, നീ ചന്തയാണെങ്കില്‍ പത്ത് ചന്തയാണ് ഞാന്‍. നിങ്ങളെയൊന്നും പേടിച്ച് പോകുന്നവല്ല ഞാന്‍. പിസി പറഞ്ഞു. എന്നാല്‍ പിസിയുടെ ഭാഷ കാണികളെ വീണ്ടും പ്രകോപിപ്പിച്ചതോടെ കൂവല്‍ ശക്തമായി ഒടുവില്‍ രക്ഷയില്ലാതെ പി.സി പരിപാടി ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ച് തടിയൂരി.

വീഡിയോ കാണാം.

Pc ജോർജിന് സ്വന്തം നാട്ടിൽ കിട്ടിയ മാസ്മരിക വരവേൽപ്പ്.. പഠിച്ച് വളർന്ന നാടും സ്കൂളും എന്നുകൂടി ഓർക്കണം…

Posted by Hawk Eye on Sunday, January 20, 2019