പി.സി.ജോര്‍ജിനെ അയോഗ്യനാക്കാന്‍ കത്ത് നല്‍കും: ധൈര്യമുണ്ടെങ്കില്‍ പുറത്താക്കൂവെന്ന് പി.സി

പി.സി.ജോര്ജിനെ നിയമസഭ അംഗത്വത്തില്നിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്ഗ്രസ് എം. സ്പീക്കര്ക്ക് കത്ത് നല്കും. പി.സിയെ അയോഗ്യനാക്കണമെന്ന പാര്ട്ടി ഉപസമിതിയുടെ റിപ്പോര്ട്ട് ചൊവ്വാഴ്ച രാത്രി ചേര്ന്ന പാര്ട്ടി ഉന്നതാധികാര സമിതി അംഗീകരിച്ചു.
 | 
പി.സി.ജോര്‍ജിനെ അയോഗ്യനാക്കാന്‍ കത്ത് നല്‍കും: ധൈര്യമുണ്ടെങ്കില്‍ പുറത്താക്കൂവെന്ന് പി.സി

തിരുവനന്തപുരം: പി.സി.ജോര്‍ജിനെ നിയമസഭ അംഗത്വത്തില്‍നിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് എം. സ്പീക്കര്‍ക്ക് കത്ത് നല്‍കും. പി.സിയെ അയോഗ്യനാക്കണമെന്ന പാര്‍ട്ടി ഉപസമിതിയുടെ റിപ്പോര്‍ട്ട് ചൊവ്വാഴ്ച രാത്രി ചേര്‍ന്ന പാര്‍ട്ടി ഉന്നതാധികാര സമിതി അംഗീകരിച്ചു.

അതേസമയം, പാര്‍ട്ടി നേതൃത്വത്തിന്റെ നടപടിയെ വെല്ലുവിളിച്ച് പി.സി ജോര്‍ജ് രംഗത്തെത്തി. കേരള കോണ്‍ഗ്രസിന് ആര്‍ജവമുണ്ടെങ്കില്‍ തന്നെ പുറത്താക്കു എന്ന് പി.സി.ജോര്‍ജ് പറഞ്ഞു. സ്പീക്കര്‍ക്ക് കത്തു നല്‍കാന്‍ കെ.എം. മാണിയെ വെല്ലുവിളിക്കുന്നു. കത്തു കൊടുത്താല്‍ ജനപ്രാതിനിധ്യ നിയമം എന്താണെന്നു പഠിപ്പിക്കുമെന്നും പി.സി. ജോര്‍ജ് പറഞ്ഞു.

ജോര്‍ജിന്റെ പാര്‍ട്ടി വിരുദ്ധ നടപടികളെക്കുറിച്ചു പരിശോധിച്ച തോമസ് ഉണ്ണിയാടന്റെ നേതൃത്വത്തിലുള്ള സമിതിയുടെ റിപ്പോര്‍ട്ട് യോഗം അംഗീകരിച്ചു. അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ മറ്റൊരു സ്ഥാനാര്‍ഥിക്കുവേണ്ടി പ്രവര്‍ത്തിച്ച ജോര്‍ജ് കൂറുമാറ്റ നിരോധന നിയമം ലംഘിച്ചിരിക്കുന്നു. നിയമസഭയില്‍ സ്വതന്ത്ര നിലപാട് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജോര്‍ജ് തന്നെ നല്‍കിയ കത്തും അദ്ദേഹത്തിന്റെ പാര്‍ട്ടിവിരുദ്ധ നിലപാട് വെളിവാക്കുന്നതാണ്. ഇതെല്ലാം കണക്കിലെടുത്ത് അദ്ദേഹത്തെ സഭാംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കണം എന്നാണ് പാര്‍ട്ടി ആവശ്യപ്പെടുന്നത്. 17 ന് കോട്ടയത്ത് ചേരുന്ന പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റിയോഗത്തില്‍ ഈ കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യും.