‘വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയാല്‍ അവര്‍ പരിശുദ്ധകളാണോയെന്ന് അറിയാം’; കന്യാസ്ത്രീകളെ അപമാനിച്ച് പി.സി ജോര്‍ജ്ജ്

ജലന്ധര് ബിഷപ്പിനെതിരെ നിയമ നടപടി ആവശ്യപ്പെട്ട് സമരം ചെയ്യുന്ന കന്യാസ്ത്രീകളെ അപമാനിച്ച് പി.സി. ജോര്ജ് എം.എല്.എ. സമരം ചെയ്യുന്ന കന്യാസ്ത്രീകളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയാല് അവര് പരിശുദ്ധകളാണോയെന്ന് അറിയാമെന്നായിരുന്നു പി.സി ജോര്ജിന്റെ ആക്ഷേപം. ബിഷപ്പിനെതിരെ കേരളാ പൊലീസിന് വേറെ പണിയില്ലാത്തതുകൊണ്ടാണ് ബിഷപ്പിനെതിരെ അന്വേഷണം നടത്തുന്നതെന്നും പുരുഷന്മാരെ കുടുക്കാന് സ്ത്രീകള് നിയമം ദുരുപയോഗം ചെയ്യുകയാണെന്നും എം.എല്.എ ആരോപിക്കുന്നു.
 | 

‘വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയാല്‍ അവര്‍ പരിശുദ്ധകളാണോയെന്ന് അറിയാം’; കന്യാസ്ത്രീകളെ അപമാനിച്ച് പി.സി ജോര്‍ജ്ജ്

കോട്ടയം: ജലന്ധര്‍ ബിഷപ്പിനെതിരെ നിയമ നടപടി ആവശ്യപ്പെട്ട് സമരം ചെയ്യുന്ന കന്യാസ്ത്രീകളെ അപമാനിച്ച് പി.സി. ജോര്‍ജ് എം.എല്‍.എ. സമരം ചെയ്യുന്ന കന്യാസ്ത്രീകളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയാല്‍ അവര്‍ പരിശുദ്ധകളാണോയെന്ന് അറിയാമെന്നായിരുന്നു പി.സി ജോര്‍ജിന്റെ ആക്ഷേപം. ബിഷപ്പിനെതിരെ കേരളാ പൊലീസിന് വേറെ പണിയില്ലാത്തതുകൊണ്ടാണ് ബിഷപ്പിനെതിരെ അന്വേഷണം നടത്തുന്നതെന്നും പുരുഷന്മാരെ കുടുക്കാന്‍ സ്ത്രീകള്‍ നിയമം ദുരുപയോഗം ചെയ്യുകയാണെന്നും എം.എല്‍.എ ആരോപിക്കുന്നു.

പീഡനം നടന്ന ദിവസം തന്നെ എന്തുകൊണ്ട് കന്യാസ്ത്രീ പരാതി നല്‍കിയില്ല. പന്ത്രണ്ട് തവണ പീഡിപ്പിക്കപ്പെട്ടതിന് ശേഷം മാത്രം എന്തുകൊണ്ട് പരാതി നല്‍കിയെന്നും ജോര്‍ജ് ചോദിച്ചു. പീഡനത്തിന് ഇരയായെന്ന് പറയുന്ന കന്യാസ്ത്രീയ്ക്ക് തിരുവസ്ത്രം അണിയാന്‍ യോഗ്യതയില്ല. പീഡനം നടന്നദിവസം തന്നെ അവര്‍ കന്യകയല്ലാതായിയെന്നും അദ്ദേഹം പറഞ്ഞു.

നിരവധി തവണ വിവാദ പരാമര്‍ശങ്ങള്‍ നടത്തി വെട്ടിലായിട്ടുള്ള ജനപ്രതിനിധിയാണ് പി.സി ജോര്‍ജ്. കന്യാസ്ത്രീകളെ അപമാനിച്ച പ്രസ്താവനയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു.