ബിഷപ്പിനെതിരായി പോലീസ് സാക്ഷിമൊഴിയില്‍ കൃതൃമം കാണിച്ചതായി പി.സി ജോര്‍ജ്

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില് മുന് ജലന്ധര് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് അനുകൂല നിലപാടുമായി എം.എല്.എ പി.സി ജോര്ജ് വീണ്ടും രംഗത്ത്. ഫ്രാങ്കോയെ അന്വേഷണസംഘം അറസ്റ്റ് ചെയ്തതായി വാര്ത്ത പുറത്തുവന്നതിന് പിന്നാലെയാണ് പോലീസിനെതരായി ആക്ഷേപവുമായി ജോര്ജ് രംഗത്ത് വന്നിരിക്കുന്നത്. ഫ്രാങ്കോയ്ക്ക് എതിരായ പോലീസ് ഹാജരാക്കിയ സാക്ഷി മൊഴി വ്യാജമാണെന്ന് എം.എല്.എ ആരോപിക്കുന്നു. കോട്ടയം പ്രസ് ക്ലബില് വെച്ച് നടന്ന വാര്ത്ത സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
 | 

ബിഷപ്പിനെതിരായി പോലീസ് സാക്ഷിമൊഴിയില്‍ കൃതൃമം കാണിച്ചതായി പി.സി ജോര്‍ജ്

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് അനുകൂല നിലപാടുമായി എം.എല്‍.എ പി.സി ജോര്‍ജ് വീണ്ടും രംഗത്ത്. ഫ്രാങ്കോയെ അന്വേഷണസംഘം അറസ്റ്റ് ചെയ്തതായി വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് പോലീസിനെതരായി ആക്ഷേപവുമായി ജോര്‍ജ് രംഗത്ത് വന്നിരിക്കുന്നത്. ഫ്രാങ്കോയ്ക്ക് എതിരായ പോലീസ് ഹാജരാക്കിയ സാക്ഷി മൊഴി വ്യാജമാണെന്ന് എം.എല്‍.എ ആരോപിക്കുന്നു. കോട്ടയം പ്രസ് ക്ലബില്‍ വെച്ച് നടന്ന വാര്‍ത്ത സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

പീഡനം നടന്നുവെന്ന പരാതിയില്‍ പറയുന്നതിന്റെ പിറ്റേ ദിവസം കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീയും ഫ്രാങ്കോയും സന്തോഷത്തോടെ ഒന്നിച്ചിരിക്കുന്ന ചിത്രങ്ങള്‍ തന്റെ പക്കലുണ്ട്. കൂടാതെ ഈ നിമിഷങ്ങളുടെ വീഡിയോയും കാണിക്കാമെന്ന് ജോര്‍ജ് പറയുന്നു. കൈയ്യിലുണ്ടായിരുന്ന ചില ചിത്രങ്ങള്‍ അദ്ദേഹം ഉയര്‍ത്തി കാണിക്കുകയും ചെയ്തു.

ചടങ്ങിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോട്ടോഗ്രാഫറില്‍ നിന്ന് കന്യാസ്ത്രീ ദുഃഖിതയായി ഇരിക്കുന്നതു കണ്ടുവെന്ന വ്യാജമൊഴി പൊലീസ് എഴുതി വാങ്ങിയെന്ന് ജോര്‍ജ് ആരോപിച്ചു. നേരത്തെ പരാതിക്കാരിയായ കന്യാസ്ത്രീയെയും ഫ്രാങ്കോയ്‌ക്കെതിരെ സമരം ചെയ്യുന്ന കന്യാസ്ത്രീകളെയും അപമാനിച്ച് പ്രസ്താവന ഇറക്കി വിവാദങ്ങളില്‍പ്പെട്ടയാളാണ് ജോര്‍ജ്. ഇതില്‍ ദേശീയ വനിതാ കമ്മീഷന്‍ വിശദീകരണവും ആവശ്യപ്പെട്ടിരുന്നു.