‘പത്ത് വയസിനും അന്‍പത് വയസ്സിനും ഇടയിലുള്ള സ്ത്രീകളെ അയ്യപ്പന് വേണ്ടെന്ന് പി.സി. ജോര്‍ജ്; തീരുമാനമെടുക്കാന്‍ കോടതിക്ക് അവകാശമില്ല

ശബരിമലയില് സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധിയെ രൂക്ഷമായി വിമര്ശിച്ച് എം.എല്.എ പി.സി ജോര്ജ്. വിശ്വാസത്തിന്റെ കാര്യത്തില് തീരുമാനമെടുക്കാന് കോടതിക്ക് ഒരവകാശവുമില്ലെന്നു എം.എല്.എ വ്യക്തമാക്കി. പമ്പയില് വെച്ച് റിപ്പബ്ലിക്ക് ടിവിയോട് സംസാരിവെയാണ് വിമര്ശനവുമായി ജോര്ജ് രംഗത്ത് വന്നത്. സ്ത്രീകള് ദര്ശനം നടത്തുന്നത് അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യത്തെ ബാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
 | 

‘പത്ത് വയസിനും അന്‍പത് വയസ്സിനും ഇടയിലുള്ള സ്ത്രീകളെ അയ്യപ്പന് വേണ്ടെന്ന് പി.സി. ജോര്‍ജ്; തീരുമാനമെടുക്കാന്‍ കോടതിക്ക് അവകാശമില്ല

പമ്പ: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധിയെ രൂക്ഷമായി വിമര്‍ശിച്ച് എം.എല്‍.എ പി.സി ജോര്‍ജ്. വിശ്വാസത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കോടതിക്ക് ഒരവകാശവുമില്ലെന്നു എം.എല്‍.എ വ്യക്തമാക്കി. പമ്പയില്‍ വെച്ച് റിപ്പബ്ലിക്ക് ടിവിയോട് സംസാരിവെയാണ് വിമര്‍ശനവുമായി ജോര്‍ജ് രംഗത്ത് വന്നത്. സ്ത്രീകള്‍ ദര്‍ശനം നടത്തുന്നത് അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യത്തെ ബാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അയ്യപ്പനും സ്ത്രീകളും തമ്മില്‍ ‘മാതൃപുത്രി’ ബന്ധമാണുള്ളത്. പത്ത് വയസിനും അന്‍പത് വയസ്സിനും ഇടയിലുള്ളവരെ തനിക്ക് വേണ്ട എന്ന് അയ്യപ്പന്‍ തന്നെ പറഞ്ഞിട്ടുണ്ട്. പിന്നെന്തിനാണ് ഇവര്‍ ശബരിമലയ്ക്ക് പോകുന്നത്. സുപ്രീം കോടതിക്ക് വിശ്വാസത്തിനു മേല്‍ അധികാരമില്ല. ഭരണഘടനയനുസരിച്ച് ഇഷ്ടദൈവത്തില്‍ വിശ്വസിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. അതില്‍ ഇടപെടാന്‍ സുപ്രീം കോടതിക്ക് അധികാരമില്ല. വിശ്വാസമാണ് പരമപ്രധാനമെന്നും, അതില്‍ വിട്ടുവീഴ്ച്ച ചെയ്യില്ലെന്നും പിസി പറഞ്ഞു.

പിണറായി വിജയനെതിരെയും പി.സി ജോര്‍ജ് വിമര്‍ശനം ഉന്നയിച്ചു. പിണറായി വിജയന്‍ നാസ്തികനാണ്. അയാള്‍ക്ക് വിശ്വാസപരമായ കാര്യങ്ങളില്‍ താല്പര്യമില്ലെന്നായിരുന്നു പ്രതികരണം. സുപ്രീം കോടതിയിലെ ഭരണഘടനാ ബെഞ്ചാണ് ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ഉത്തരവിട്ടിരുന്നത്‌