സരിതയുടെ കത്തില്‍ ജോസ് കെ. മാണിയുടെ പേരുണ്ട്: പി സി ജോര്‍ജ്

ആദ്യം പുറത്ത് വന്ന കത്ത് സരിതയുടെത് തന്നെയെന്നും അതില് ജോസ് കെ. മാണിയുടെ പേര് ഉണ്ടെന്നും പിസി ജോര്ജ് പറഞ്ഞു. താന് കത്ത് വായിച്ചതാണെന്നും തനിക്ക് തന്ന കത്ത് താന് തിരിച്ച് സരിതയ്ക്ക് തന്നെ നല്കി. കത്തില് ജോസ് കെ. മാണിയുടെ പേരുള്ള വിവരം മാണിയെ അറിയിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
 | 

സരിതയുടെ കത്തില്‍ ജോസ് കെ. മാണിയുടെ പേരുണ്ട്: പി സി ജോര്‍ജ്

കോട്ടയം: ആദ്യം പുറത്ത് വന്ന കത്ത് സരിതയുടെത് തന്നെയെന്നും അതില്‍ ജോസ് കെ. മാണിയുടെ പേര് ഉണ്ടെന്നും പിസി ജോര്‍ജ് പറഞ്ഞു. താന്‍ കത്ത് വായിച്ചതാണെന്നും തനിക്ക് തന്ന കത്ത് താന്‍ തിരിച്ച് സരിതയ്ക്ക് തന്നെ നല്‍കി. കത്തില്‍ ജോസ് കെ. മാണിയുടെ പേരുള്ള വിവരം മാണിയെ അറിയിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.

കെ.എം. മാണി പതിമൂന്നു ബജറ്റും വിറ്റതാണെന്നും പി.സി. ജോര്‍ജ് പറഞ്ഞു. ഭരണഘടന പോലുമില്ലാത്തെ പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ് എം. മാണിക്ക് വേണ്ടി കച്ചവടം നടത്തുന്നത് ജോസ് കെ.മാണിയാണ്. അടുത്ത തരിഞ്ഞെടുപ്പില്‍ മാണി പാലായില്‍ തോല്‍ക്കും. മാണിയ്‌ക്കെതിരേ മത്സരിക്കാന്‍ താന്‍ തയ്യാറാണെന്നും പി സി പറഞ്ഞു.

സരിതയുടെ കത്താണ് ജോസ് കെ മാണിയ്ക്ക് തന്നോട് വിരോധമുണ്ടാകാന്‍ കാരണം. ഇക്കാര്യത്തില്‍ അപ്പന്റെ മകനാണ് ജോസ് കെ മാണി. മാണിയുടെ മകന്റെ ചരിത്രം പറഞ്ഞ് തനിക്ക് ഒരു ലാഭവും നേടാനില്ലെന്നും പി. സി. ജോര്‍ജ് പറഞ്ഞു. എന്നാല്‍ കത്ത് മാധ്യമങ്ങള്‍ക്ക് നല്‍കിയത് താനല്ല. യു ഡി എഫില്‍ നിന്നും താന്‍ പുറത്തായി കാണാന്‍ ആഗ്രഹിക്കുന്നയാളാണ് കത്ത് പുറത്തു വിട്ടതെന്നും പി സി ജോര്‍ജ് പറഞ്ഞു.