പാലിയേക്കരയില്‍ ടോള്‍ ബൂത്ത് തല്ലിത്തകര്‍ത്ത് പി.സി.ജോര്‍ജ്; വീഡിയോ കാണാം

തൃശൂര് പാലിയേക്കര ടോള് പ്ലാസയില് പി.സി ജോര്ജ് എം.എല്.എയുടെ നേതൃത്വത്തിലുള്ള സംഘം ടോള് ബൂത്ത് തല്ലിത്തകര്ത്തു. ടോള് ഈടാക്കാന് ശ്രമിച്ചതാണ് പി.സി ജോര്ജിനെയും സംഘത്തെയും പ്രകോപിതരാക്കിയത്. എം.എല്.എയും കാറിലുണ്ടായിരുന്നവരും പ്ലാസയിലെ സ്റ്റോപ്പ് ബാരിയര് തകര്ത്തു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള് പുറത്തുവന്നിട്ടുണ്ട്.
 | 

പാലിയേക്കരയില്‍ ടോള്‍ ബൂത്ത് തല്ലിത്തകര്‍ത്ത് പി.സി.ജോര്‍ജ്; വീഡിയോ കാണാം

തൃശൂര്‍: തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ പി.സി ജോര്‍ജ് എം.എല്‍.എയുടെ നേതൃത്വത്തിലുള്ള സംഘം ടോള്‍ ബൂത്ത് തല്ലിത്തകര്‍ത്തു. ടോള്‍ ഈടാക്കാന്‍ ശ്രമിച്ചതാണ് പി.സി ജോര്‍ജിനെയും സംഘത്തെയും പ്രകോപിതരാക്കിയത്. എം.എല്‍.എയും കാറിലുണ്ടായിരുന്നവരും പ്ലാസയിലെ സ്റ്റോപ്പ് ബാരിയര്‍ തകര്‍ത്തു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഇന്നലെ രാത്രി 11.15 ഓടെ പാലിയേക്കര ടോള്‍ പ്ലാസ വഴി കടന്നുപോകാനൊരുങ്ങിയ ജോര്‍ജിന്റെ വാഹനത്തില്‍ നിന്ന് ജീവനക്കാരന്‍ ടോള്‍ ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതനായി അദ്ദേഹം കാറില്‍ നിന്നിറങ്ങി ജീവനക്കാരോട് കയര്‍ത്തു. തുടര്‍ന്ന് സ്റ്റോപ്പ് ബാരിയര്‍ മാറ്റാന്‍ ജീവനക്കാര്‍ തയ്യാറാകാതിരുന്നതോടെ അദ്ദേഹം അത് തകര്‍ക്കുകയാണുണ്ടായത്. എം.എല്‍.എ എന്ന ബോര്‍ഡ് വെക്കാത്ത ഔഡി വാഹനത്തിലാണ് പി.സി ജോര്‍ജ് സഞ്ചരിച്ചിരുന്നത്.

വീഡിയോ കാണാം.