ഫ്രാങ്കോ മുളയ്ക്കലിനെ ജയിലില്‍ സന്ദര്‍ശിച്ച് പി.സി.ജോര്‍ജ്

കന്യാസ്ത്രീ പീഡനക്കേസില് റിമാന്ഡില് കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ജയിലില് സന്ദര്ശിച്ച് പി.സി.ജോര്ജ് എംഎല്എ. സൗഹൃദ സന്ദര്ശനമായിരുന്നു ഇതെന്നാണ് പി.സി.ജോര്ജ് പറഞ്ഞത്. ബിഷപ്പിന്റെ കൈ മുത്തി വണങ്ങിയെന്നും ജോര്ജ് പറഞ്ഞു. മാധ്യമപ്രവര്ത്തകരാണ് ബിഷപ്പിനെ ജയിലിലാക്കിയതെന്നും നിരപരാധിയെ ജയിലിലാക്കിയതിന് ശിക്ഷ ഇടിത്തീയായി വരുമെന്നും ജോര്ജ് പറഞ്ഞു.
 | 

ഫ്രാങ്കോ മുളയ്ക്കലിനെ ജയിലില്‍ സന്ദര്‍ശിച്ച് പി.സി.ജോര്‍ജ്

കോട്ടയം: കന്യാസ്ത്രീ പീഡനക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ജയിലില്‍ സന്ദര്‍ശിച്ച് പി.സി.ജോര്‍ജ് എംഎല്‍എ. സൗഹൃദ സന്ദര്‍ശനമായിരുന്നു ഇതെന്നാണ് പി.സി.ജോര്‍ജ് പറഞ്ഞത്. ബിഷപ്പിന്റെ കൈ മുത്തി വണങ്ങിയെന്നും ജോര്‍ജ് പറഞ്ഞു. മാധ്യമപ്രവര്‍ത്തകരാണ് ബിഷപ്പിനെ ജയിലിലാക്കിയതെന്നും നിരപരാധിയെ ജയിലിലാക്കിയതിന് ശിക്ഷ ഇടിത്തീയായി വരുമെന്നും ജോര്‍ജ് പറഞ്ഞു.

വെള്ളിയാഴ്ച അറസ്റ്റിലായ ബിഷപ്പിനെ രണ്ടു ദിവസത്തെ കസ്റ്റഡി അവവസാനിച്ചതിനെത്തുടര്‍ന്ന് ഇന്നലെ പാലാ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയിരുന്നു. കോടതി ഫ്രാങ്കോ മുളയ്ക്കലിനെ ഒക്ടോബര്‍ ആറു വരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. പാലാ സബ്ജയിലിലാണ് ബിഷപ്പ് ഇപ്പോള്‍ ഉള്ളത്.

ബലാത്സംഗം, പ്രകൃതി വിരുദ്ധ പീഡനം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളാണ് ഫ്രാങ്കോ മുളക്കലിന് മേല്‍ ചുമത്തിയിരിക്കുന്നത്.