രാജിക്കത്തുമായി പിസി ജോർജ് മുഖ്യമന്ത്രിയെ കണ്ടു

രാജിക്കത്തുമായി ഗവണ്മെന്റ് ചീഫ് വിപ്പ് പി. സി. ജോര്ജ് മുഖ്യമന്ത്രിയെ കണ്ടു. ക്ലിഫ് ഹൗസിലെത്തിയാണ് പി.സി. ജോര്ജ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. ജോര്ജിനൊപ്പം കുഞ്ഞാലിക്കുട്ടിയും മുഖ്യമന്ത്രിയെ കണ്ടു. ചീഫ് വിപ്പ് സ്ഥാനം രാജി വയ്ക്കാന് തയ്യാറാണെന്നും മാന്യമായി രാജി വയ്ക്കാന് അവസരം നല്കണമെന്നും പിസി ജോര്ജ് ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
 | 
രാജിക്കത്തുമായി പിസി ജോർജ് മുഖ്യമന്ത്രിയെ കണ്ടു

 

തിരുവനന്തപുരം: രാജിക്കത്തുമായി ഗവണ്മെന്റ് ചീഫ് വിപ്പ് പി. സി. ജോര്‍ജ് മുഖ്യമന്ത്രിയെ കണ്ടു. ക്ലിഫ് ഹൗസിലെത്തിയാണ് പി.സി. ജോര്‍ജ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. ജോര്‍ജിനൊപ്പം കുഞ്ഞാലിക്കുട്ടിയും മുഖ്യമന്ത്രിയെ കണ്ടു. ചീഫ് വിപ്പ് സ്ഥാനം രാജി വയ്ക്കാന്‍ തയ്യാറാണെന്നും മാന്യമായി രാജി വയ്ക്കാന്‍ അവസരം നല്‍കണമെന്നും പിസി ജോര്‍ജ് ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

കെ.എം.മാണിക്കും കുടുംബത്തിനും മാത്രമേ തന്നോട് എതിര്‍പ്പുള്ളൂ. തന്റെ കൂട്ടത്തില്‍ നിന്ന് ആരെയും മാണിക്കു കിട്ടില്ല. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോ രമേശ് ചെന്നിത്തലയോ പി.കെ. കുഞ്ഞാലിക്കുട്ടിയോ തന്നോട് മോശമായി പെരുമാറിയിട്ടില്ലെന്നും ജോര്‍ജ് പറഞ്ഞു. മാണി രാജി വയ്ക്കരുതെന്നുള്ളത് മാണിയുടെ കുടുംബത്തിന്റെ മാത്രം ആവശ്യമാണ്. അഴിമതിക്കെതിരായ പോരാട്ടത്തില്‍ നിന്നു പിന്നോട്ടില്ല. അഴിമതി ആരു കാണിച്ചാലും അവര്‍ക്കെതിരെ സംസാരിക്കുമെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

കേരള കോണ്‍ഗ്രസ് നേതാവ് പി.സി. ജോര്‍ജിനെ ഗവ. ചീഫ് വിപ്പ് സ്ഥാനത്തു നിന്നു നീക്കണമെന്നു മന്ത്രിമാരായ കെ.എം. മാണിയും പി.ജെ. ജോസഫും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കണ്ട് ആവശ്യപ്പെട്ടിരുന്നു.