പി.സി ജോർജിനെ കേരള കോൺഗ്രസിൽ നിന്നും പുറത്താക്കും

പി.സി ജോർജിനെതിരെ കേരള കോൺഗ്രസ്(എം) കടുത്ത നടപടിയ്ക്കൊരുങ്ങുന്നു. ജോർജിനെ പുറത്താക്കാനാണ് പാർട്ടിയുടെ തീരുമാനം. പാർട്ടി ജനറൽ സെക്രട്ടറി ആന്റണി രാജുവാണ് ഇക്കാര്യം വ്യക്തമാക്കിയത്.
 | 
പി.സി ജോർജിനെ കേരള കോൺഗ്രസിൽ നിന്നും പുറത്താക്കും

 

തിരുവനന്തപുരം: പി.സി ജോർജിനെതിരെ കേരള കോൺഗ്രസ്(എം) കടുത്ത നടപടിയ്‌ക്കൊരുങ്ങുന്നു. ജോർജിനെ പുറത്താക്കാനാണ് പാർട്ടിയുടെ തീരുമാനം. പാർട്ടി ജനറൽ സെക്രട്ടറി ആന്റണി രാജുവാണ് ഇക്കാര്യം വ്യക്തമാക്കിയത്. പി.സി ജോർജിന്റെ പ്രവർത്തനം എല്ലാ സീമകളും ലംഘിച്ചു. അരുവിക്കരയിൽ യു.ഡി.എഫിനെതിരെ സ്ഥാനാർത്ഥിയെ നിർത്തിയത് കടുത്ത അച്ചടക്ക ലംഘനമാണെന്നും ആന്റണി രാജു വ്യക്തമാക്കി. ഞായറാഴ്ച ചേരുന്ന ഉന്നതാധികാര സമിതിയിൽ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം തന്നെ പാർട്ടിയിൽ നിന്നും പുറത്താക്കുക തന്നെയാണ് വേണ്ടതെന്ന് പി.സി ജോർജ് പ്രതികരിച്ചു. എത്രയും വേഗം പുറത്താക്കണമെന്നാണ് ആഗ്രഹം. മാണിയുമായി ഒരുതരത്തിലും ഒത്തുപോകാൻ സാധിക്കില്ലെന്നും പി.സി ജോർജ് പറഞ്ഞു.