ഡിജിപിയുടെ അപകീര്‍ത്തിക്കേസ്: പി.സി. ജോര്‍ജിനെ പ്രോസിക്യൂട്ട് ചെയ്യും

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയേയുംഡിജിപിയേയും അപകീര്ത്തിപ്പെടുത്താന് ശ്രമിച്ചുവെന്ന പരാതിയില് പി. സി. ജോര്ജിനെ പ്രോസികിക്യൂട്ട് ചെയ്യാന്ശുപാര്ശ. പി. സി. ജോര്ജിനൊപ്പം രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരേയും പ്രോസിക്യൂട്ട് ചെയ്യണമെന്നു കാട്ടിയുള്ള ശുപാര്ശ നിയമ സെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥ് സര്ക്കാരിന് നല്കി. വിരമിച്ച ഡിജിപി എം. എന്. കൃഷ്ണമൂര്ത്തി, സസ്പെന്ഷനിലായ എസ്പി ജേക്കബ് ജോബ് എന്നിവരെയാണ് ജോര്ജിനൊപ്പം പ്രോസിക്യൂട്ട് ചെയ്യപ്പെടുന്ന ഐപിഎസ് ഉദ്യോഗസ്ഥര്. ഡിജിപി കെ. എസ്. ബാലസുബ്രഹ്മണ്യത്തിന്റെ പരാതിയിലാണ് ശുപാര്ശ.
 | 

ഡിജിപിയുടെ അപകീര്‍ത്തിക്കേസ്: പി.സി. ജോര്‍ജിനെ പ്രോസിക്യൂട്ട് ചെയ്യും

തിരുവനന്തപുരം: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയേയും ഡിജിപിയേയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ പി. സി. ജോര്‍ജിനെ പ്രോസികിക്യൂട്ട് ചെയ്യാന്‍ ശുപാര്‍ശ. പി. സി. ജോര്‍ജിനൊപ്പം രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരേയും പ്രോസിക്യൂട്ട് ചെയ്യണമെന്നു കാട്ടിയുള്ള ശുപാര്‍ശ നിയമ സെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥ് സര്‍ക്കാരിന് നല്‍കി. വിരമിച്ച ഡിജിപി എം. എന്‍. കൃഷ്ണമൂര്‍ത്തി, സസ്‌പെന്‍ഷനിലായ എസ്പി ജേക്കബ് ജോബ് എന്നിവരെയാണ് ജോര്‍ജിനൊപ്പം പ്രോസിക്യൂട്ട് ചെയ്യപ്പെടുന്ന ഐപിഎസ് ഉദ്യോഗസ്ഥര്‍. ഡിജിപി കെ. എസ്. ബാലസുബ്രഹ്മണ്യത്തിന്റെ പരാതിയിലാണ് ശുപാര്‍ശ.

ചന്ദ്രബോസ് വധക്കേസിലെ പ്രതി നിസാമുമായുള്ള ബന്ധത്തിന്റെ പേരിലാണ് ജേക്കബ് ജോബ് സസ്‌പെന്‍ഷനിലായത്. കൃഷ്ണമൂര്‍ത്തിയും ജേക്കബ് ജോബുമായുള്ള ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തു വന്നിരുന്നു. ഇതില്‍ ഡിജിപി ബാലസുബ്രഹ്മണ്യത്തിന് കേസുമായി ബന്ധമുണ്ടെന്ന തരത്തിലുള്ള സൂചനകളുണ്ടായിരുന്നു. മന്ത്രി എന്നും സ്വാമി എന്നും പല തവണ സംഭാഷണത്തില്‍ ഇരുവരും പറയുന്നുമുണ്ട്. ശബ്ദരേഖ പുറത്തുവിട്ടത് പി. സി. ജോര്‍ജായിരുന്നു. പിന്നീട് ഈ ശബ്ദരേഖ മാധ്യമങ്ങളിലും വന്നിരുന്നു.

സംഭവത്തേക്കുറിച്ച് ഇന്റലിജന്‍സ് നടത്തിയ അന്വേഷണത്തില്‍ ശബ്ദരേഖ പുറത്തു വിട്ടത് ഡിജിപിയെ ബ്ലാക്ക് മെയില്‍ ചെയ്യാനും അപകീര്‍ത്തിപ്പെടുത്താനുമാണെന്ന് റിപ്പോര്‍ട്ട് നല്‍കി. ജേക്കബ് ജോബിനെതിരെ വകുപ്പു തലത്തില്‍ നടപടിക്കും ശുപാര്‍ശയുമുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് ഡിജിപി സര്‍ക്കാരിന് കത്തു നല്‍കിയത്. വിഷയത്തില്‍ അപകീര്‍ത്തിക്കേസ്
രജിസ്റ്റര്‍ ചെയ്യാനാണ് നീക്കമെന്നാണ് റിപ്പോര്‍ട്ട്.