വിമന്‍ കളക്ടീവ് അല്ല വിമന്‍ സെലക്ടീവ് ആണെന്ന് പി.സി.വിഷ്ണുനാഥ്; സിനിമയിലെ സത്രീസംഘടനക്ക് വിമര്‍ശനം

സിനിമയിലെ സ്ത്രീകളുടെ സംഘടനയായ വിമന് ഇന് സിനിമ കളക്ടീവിനെ വിമര്ശിച്ച് പി.സി.വിഷ്ണുനാഥ്. സംഘടന രൂപീകരിക്കപ്പെട്ടപ്പോള് പ്രതീക്ഷയുണ്ടായിരുന്നു. എന്നാല് ഈ സംഘടന ഇപ്പോള് വിമന് കളക്ടീവ് അല്ല വിമന് സെലക്ടീവാണെന്ന് വിഷ്ണു നാഥ് പറഞ്ഞു. മാതൃഭൂമിക്ക് നല്കിയ അഭിമുഖത്തിലാണ് വിഷ്ണുനാഥിന്റെ വിമര്ശനം.
 | 

വിമന്‍ കളക്ടീവ് അല്ല വിമന്‍ സെലക്ടീവ് ആണെന്ന് പി.സി.വിഷ്ണുനാഥ്; സിനിമയിലെ സത്രീസംഘടനക്ക് വിമര്‍ശനം

സിനിമയിലെ സ്ത്രീകളുടെ സംഘടനയായ വിമന്‍ ഇന്‍ സിനിമ കളക്ടീവിനെ വിമര്‍ശിച്ച് പി.സി.വിഷ്ണുനാഥ്. സംഘടന രൂപീകരിക്കപ്പെട്ടപ്പോള്‍ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ഈ സംഘടന ഇപ്പോള്‍ വിമന്‍ കളക്ടീവ് അല്ല വിമന്‍ സെലക്ടീവാണെന്ന് വിഷ്ണു നാഥ് പറഞ്ഞു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് വിഷ്ണുനാഥിന്റെ വിമര്‍ശനം.

ഐഎഫ്എഫ്‌കെയില്‍ സുരഭിയെ ക്ഷണിക്കണമായിരുന്നുവെന്നാണ് തന്റെ അഭിപ്രായം. മികച്ച നടിക്കുള്ള ദേശീയപുരസ്‌കാരം ഒരുപാട് കാലങ്ങള്‍ക്ക് ശേഷം കേരളത്തിലേക്ക് കൊണ്ടുവന്ന നടിയാണ് സുരഭി. ഉദ്ഘാടനവേദിയില്‍ അവരെ ആദരിക്കേണ്ട ചുമതല ചലച്ചിത്ര അക്കാഡമിക്ക് ഉണ്ടായിരുന്നു. വിമന്‍ ഇന്‍ സിനിമ കളക്ടീവ് ഇക്കാര്യത്തില്‍ പ്രതികരിച്ചില്ല.

നടിമാര്‍ക്ക് നേരെയുള്ള അക്രമങ്ങളും അധിക്ഷേപങ്ങളും എല്ലാം പരിഹരിക്കുക എന്ന ഉദ്ദേശത്തോടെ ഉയര്‍ന്നുവന്ന കൂട്ടായ്മയാണിത്. അവര്‍ ഇതിനെതിരെ ഓരു വാക്ക് പോലും പ്രതികരിച്ചില്ല. അതാണ് ഈ സംഘടന വിമന്‍ കളക്ടീവ് അല്ല വിമന്‍ സെലക്ടീവാണ് എന്ന് താന്‍ പറഞ്ഞതെന്നും വിഷ്ണുനാഥ് വ്യക്തമാക്കി. അവര്‍ക്ക് വേണ്ടപ്പെട്ടവര്‍ക്ക് വേണ്ടി പ്രതികരിക്കുക എന്നതാണ് രീതിയെന്നും വിഷ്ണുനാഥ് കുറ്റപ്പെടുത്തി.

അവള്‍ക്കൊപ്പം എന്ന് ആശയം ഉയര്‍ത്തിപ്പിടിച്ച മേളയായിരുന്നു. എന്നിട്ട് അവള്‍ക്കൊപ്പം ആരുമില്ല. ഡബ്ല്യു.സി.സിയില്‍ എനിക്ക് നല്ല പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ ഈ സംഭവം എന്നെ വല്ലാതെ നിരാശപ്പെടുത്തിയെന്നും വിഷ്ണുനാഥ് പറഞ്ഞു. സുരാജ് വെഞ്ഞാറമൂട്, സലീം കുമാര്‍, സുരഭി എന്നിവര്‍ക്കൊക്കെ ദേശീയ പുരസ്‌കാരം കിട്ടിയത് ഇവിടെ മറ്റു ചിലര്‍ക്ക് പിടിച്ചിട്ടില്ല. മറ്റു വലിയ താരങ്ങളാണങ്കില്‍ ആനയും അമ്പാരിയും കൊണ്ടു വന്നേനെ.

ദേശീയ അവാര്‍ഡ് ജേതാവിനെ ക്ഷണിച്ചില്ല. എന്നാല്‍ സംസ്ഥാന അവാര്‍ഡ് ജേതാവായ രജിഷയും ഷീലയും ഉണ്ടായിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ അവരെയാരെയും ക്ഷണിച്ചിരുന്നില്ല എന്നാണ് ചെയര്‍മാന്‍ പറഞ്ഞത്. ക്ഷണിക്കാതെ അവരാരും ആ ചടങ്ങിനെ വരുമെന്ന് എനിക്ക് തോന്നുന്നില്ലെന്നും വിഷ്ണുനാഥ് വ്യക്തമാക്കി.