ട്രോളുകള്‍ക്ക് സെന്‍സറിംഗ് വേണമെന്ന് പറഞ്ഞിട്ടില്ല; വിശദീകരണവുമായി പേളി മാണി; വീഡിയോ കാണാം

സോഷ്യല് മീഡിയ ട്രോളുകള് നിരോധിക്കണമെന്നോ സെന്സറിംഗ് ഏര്പ്പെടുത്തണമെന്നോ താന് പറഞ്ഞിട്ടില്ലെന്ന് നടിയും ടിവി അവതാരകയുമായ പേളി മാണി. ഫേസ്ബുക്ക് വീഡിയേയിലാണ് പേളി വിശദീകരണവുമായി എത്തിയത്. ട്രോളുകള്ക്ക് സെന്സറിംഗ് ഏര്പ്പെടുത്തണമെന്ന് പറഞ്ഞതിലൂടെ പേളി വടികൊടുത്ത് അടി വാങ്ങിയെന്നും പേളിയുടെ പേജില് ട്രോളന്മാരുടെ പൊങ്കാല എന്നുമുള്ള വാര്ത്തകളുടെ അടിസ്ഥാനത്തിലാണ് വിശദീകരണം.
 | 

ട്രോളുകള്‍ക്ക് സെന്‍സറിംഗ് വേണമെന്ന് പറഞ്ഞിട്ടില്ല; വിശദീകരണവുമായി പേളി മാണി; വീഡിയോ കാണാം

കൊച്ചി: സോഷ്യല്‍ മീഡിയ ട്രോളുകള്‍ നിരോധിക്കണമെന്നോ സെന്‍സറിംഗ് ഏര്‍പ്പെടുത്തണമെന്നോ താന്‍ പറഞ്ഞിട്ടില്ലെന്ന് നടിയും ടിവി അവതാരകയുമായ പേളി മാണി. ഫേസ്ബുക്ക് വീഡിയേയിലാണ് പേളി വിശദീകരണവുമായി എത്തിയത്. ട്രോളുകള്‍ക്ക് സെന്‍സറിംഗ് ഏര്‍പ്പെടുത്തണമെന്ന് പറഞ്ഞതിലൂടെ പേളി വടികൊടുത്ത് അടി വാങ്ങിയെന്നും പേളിയുടെ പേജില്‍ ട്രോളന്‍മാരുടെ പൊങ്കാല എന്നുമുള്ള വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് വിശദീകരണം.

തമാശകള്‍ അടങ്ങിയ ട്രോളുകള്‍ താനും ഷെയര്‍ ചെയ്യാറുണ്ട്. എന്നാല്‍ രഞ്ജിനി ഹരിദാസിനെ ആക്ഷേപിക്കുന്നതുപോലെയുള്ള, സ്ത്രീവിരുദ്ധമായ ട്രോളുകള്‍ക്ക് ഒരു ഫില്‍റ്ററിംഗ് വേണമെന്നു മാത്രമാണ് താന്‍ പറഞ്ഞത്. ഫോണില്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് നല്‍കിയ മറുപടിയാണ് താന്‍ കൊടുത്ത ഇന്റര്‍വ്യൂ.

ട്രോളുകള്‍ക്ക് സെന്‍സറിംഗ് വേണമെന്ന് പറഞ്ഞിട്ടില്ല; വിശദീകരണവുമായി പേളി മാണി; വീഡിയോ കാണാം

ഫേസ്ബുക്കില്‍ താന്‍ പോസ്റ്റ് ചെയ്ത ചിത്രത്തിനു കമന്റായി പൊങ്കാല നടക്കുന്നു എന്ന കമന്റുകള്‍ കണ്ടാണ് ഇത് ശ്രദ്ധിച്ചത്. ഒരു മാസം മുമ്പ് താന്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റായി പ്രസിദ്ധീകരിക്കുകയായിരുന്നുവെന്ന് പേളി പറയുന്നു. ട്രോളുകള്‍ സെന്‍സര്‍ ചെയ്യണമെന്നോ നിരോധിക്കണമെന്നോ താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും പേളി വ്യക്തമാക്കി.

ചില മാസികകള്‍ അഭിമുഖങ്ങള്‍ തെറ്റായാണ് പ്രസിദ്ധീകരിക്കുന്നതെന്നും ചുരുക്കം ചില പത്രങ്ങളും മാസികകളും മാത്രമാണ് അഭിമുഖങ്ങള്‍ ശരിയായ വിധത്തില്‍ വായനക്കാരില്‍ എത്തിക്കാറുള്ളതെന്നും പേളി വീഡിയോയില്‍ പറയുന്നു.

വീഡിയോ കാണാം