Tuesday , 24 November 2020
News Updates

എന്റെ ഗര്‍ഭകാലം വാര്‍ത്തയാക്കുന്ന നിങ്ങള്‍ ഇതുകൂടി ചെയ്യുമോ? ഓണ്‍ലൈന്‍ മാധ്യമങ്ങളോട് പേര്‍ളി മാണി

ഗര്‍ഭിണിയാണെന്ന് വെളിപ്പെടുത്തിയത് മുതല്‍ നടിയും അവതാരകയുമായ പേളി മാണിയുടെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയ ആഘോഷിക്കുകയാണ്. ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പേളി തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ ഷെയര്‍ ചെയ്യുന്ന ചിത്രങ്ങള്‍ എടുത്ത് വാര്‍ത്തയാക്കുകയും ചെയ്യാറുണ്ട്. അത്തരം ഓണ്‍ലൈന്‍ മാധ്യമങ്ങളോട് ഒരു ചോദ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ഫെയിസ്ബുക്ക് പോസ്റ്റില്‍ പേളി.

തന്റെ ഗര്‍ഭത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ക്കൊപ്പം ഇപ്പോള്‍ നെറ്റ്ഫ്‌ളിക്‌സില്‍ സട്രീം ചെയ്യുന്ന തന്റെ ആദ്യ ബോളിവുഡ് ചിത്രം ലുഡോയെ പ്രമോട്ട് ചെയ്യാമോ എന്നാണ് പേളി ചോദിക്കുന്നത്. എങ്കില്‍ അതൊരു വലിയ സഹായമായിരിക്കും എന്നും പോസ്റ്റില്‍ പേളി പറയുന്നു. ഗര്‍ഭം വാര്‍ത്തയാക്കിയ മാധ്യമങ്ങളെ ട്രോളിക്കൊണ്ടുള്ള പോസ്റ്റില്‍ പേളിയുടെ ഭര്‍ത്താവായ ശ്രീനിഷും കമന്റുമായി എത്തിയിട്ടുണ്ട്

ഇതിന് മറുപടിയായി ഇന്നത്തെ വാര്‍ത്ത അറിഞ്ഞോ, കുഞ്ഞ് അനങ്ങി എന്ന് പേളി കമന്റ് ചെയ്തു. ഇപ്പോള്‍ എല്ലാം ന്യൂസില്‍ ആണല്ലോ അറിയുന്നത് എന്നാണ് ഇതിനോട് ശ്രീനിഷിന്റെ പ്രതികരണം.

Focus on the Good… and Keep Smiling… Your smile is Your Power. Don’t let anything take that away from you. When you…

Posted by Pearle Maaney on Thursday, November 19, 2020

 

DONT MISS